കണ്ണൂർ ∙ ചെക്കിക്കുളത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. പാറാൽ വട്ടളാം കണ്ടി സമീറിന്റെ മകൻ എം.കെ.
നിഹാൽ (21) ആണ് മരിച്ചത്. ബുധൻ രാത്രി പത്ത് മണിയോടെ പള്ളിയത്ത് വച്ചാണ് അപകടം.
കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചു.
നബിദിനത്തോടനുബന്ധിച്ച് പടന്നോട്ട് വിദ്യാർഥികളെ ദഫ് പഠിപ്പിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കൊയ്യോട്ടുപാലം ശ്രുതി ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനാണ്.
ഉമ്മ: ഖദീജ. സഹോദരി: നിദ ഫാത്തിമ.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം 4ന് ഉച്ചകഴിഞ്ഞ് മാണിയൂർ പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]