തളിപ്പറമ്പ്∙ ഒക്ടോബറിൽ തളിപ്പറമ്പിൽ അഗ്നിബാധയുണ്ടായ കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ എം.വി.ഗോവിന്ദൻ എംഎൽഎ സന്ദർശനം നടത്തി. അഗ്നിബാധയിൽ നാശനഷ്ടമുണ്ടായ വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുന്നതിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുടെ നേതൃത്വത്തിൽ എം.വി.ഗോവിന്ദന് നിവേദനം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്.
തദ്ദേശ തിരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ നഷ്ടപരിഹാരം നൽകുന്ന നടപടികളിൽ കാലതാമസം ഉണ്ടായിരുന്നു. പ്രശ്നത്തിൽ സർക്കാർ ഫലപ്രദമായി ഇടപെട്ടിരുന്നെന്നും വ്യാപാരികൾക്ക് നേരിട്ട
നഷ്ടത്തിന്റെ കാര്യത്തിൽ സർക്കാർ അടിയന്തര നിലപാടുകൾ സ്വീകരിച്ച് ഉടൻ തന്നെ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും എം.വി.ഗോവിന്ദൻ എംഎൽഎ പറഞ്ഞു. നഗരസഭ പ്രതിപക്ഷ നേതാവ് ടി.ബാലകൃഷ്ണൻ.
ആർഡിഒ ഇൻ ചാർജ് വി.ഇ.ഷേർളി, തഹസിൽദാർ പി.സജീവൻ. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.എസ്.റിയാസ്, സെക്രട്ടറി വി.താജുദ്ദീൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

