പഴയങ്ങാടി ∙ പിലാത്തറ– പഴയങ്ങാടി സംസ്ഥാനപാതയിൽ എരിപുരം മുതൽ പഴയങ്ങാടി വരെ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ഡിവൈഡറുകൾ വ്യാപാരമേഖലയുടെ താളം തെറ്റിക്കുന്നു. പ്രശ്നത്തിൽ ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധിച്ചു.
പഴയങ്ങാടി യൂണിറ്റ് ഇന്നലെ കടകളടച്ചു പണിമുടക്കി.
എരിപുരം, പഴയങ്ങാടി, കോഴിബസാർ പാലം വരെയുള്ള ഭാഗങ്ങളിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ അഞ്ഞൂറോളം കടകൾ അടഞ്ഞുകിടന്നു. എന്നാൽ വ്യാപാരി വ്യവസായി സമിതിയിൽപെട്ട
വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു. ഇവിടത്തെ പ്രശ്നത്തെ പരിഹാരം കാണാൻ അധികൃതർ തയാറാകണമെന്നും ഇപ്പോൾ നടത്തിയതു സൂചനാ പണിമുടക്ക് മാത്രമാണെന്നും പഴയങ്ങാടി യൂണിറ്റ് പ്രസിഡന്റ് പി.വി.അബ്ദുല്ല പറഞ്ഞു.
ഡിവൈഡർ പ്രശ്നത്തിൽ സെപ്റ്റംബറിൽ എം.വിജിൻ എംഎൽഎ വിളിച്ച അവലോകനയോഗത്തിൽ വ്യാപാരികൾ പ്രശ്നം അവതരിപ്പിച്ചിരുന്നു.
കൂടാതെ യോഗത്തിൽ ഡിവൈഡർ സ്ഥാപിച്ചതിനെ അനുകൂലിച്ചും എതിർത്തും അവലോകനയോഗത്തിൽ ചർച്ച നടന്നതു മലയാള മനോരമ വാർത്ത നൽകിയിരുന്നു.
വാഹനങ്ങളിടിച്ച് പ്ലാസ്റ്റിക്, ഇരുമ്പ് നിർമിത ഡിവൈഡറുകൾ തകരുന്നത് ഇവിടത്തെ സ്ഥിരംകാഴ്ചയാണ്. ഇവ പുനഃസ്ഥാപിക്കുന്നത് ഇവിടെ ഓട്ടോറിക്ഷ തൊഴിലാളികളാണ്.
പഴയങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പരാതി വന്നപ്പോഴാണു ഡിവൈഡർ സ്ഥാപിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

