ഇന്ന് അവധി
മാഹി ∙ പുതുച്ചേരി സംസ്ഥാനത്ത് മാഹി ഉൾപ്പെടെ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. പൂജാ അവധി ഒരുദിവസംകൂടി നീട്ടി എന്നാണ് അറിയിപ്പിൽ പറയുന്നത്.
25നു പ്രവൃത്തി ദിവസമായിരിക്കും. എൽപിഎസ്ടി
ചിറ്റാരിപ്പറമ്പ് ∙ മൊടോളിയിലെ ഗവ.
കണ്ണവം എൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക ഒഴിവ്. അഭിമുഖം ഇന്ന് 11ന്.
തേക്ക്, ചന്ദനം തൈകൾ വിൽപനയ്ക്ക്
ചെറുവാഞ്ചേരി ∙ കണ്ണൂർ വനം ഡിവിഷനിലെ ചെറുവാഞ്ചേരി സെൻട്രൽ നഴ്സറിയിൽ തേക്ക്, ചന്ദനത്തൈകൾ വിൽപനയ്ക്ക്. തേക്ക്: 23 രൂപ, ചന്ദനം: 55 രൂപ.
8547602670, 8547602659. മുട്ടക്കോഴിക്കുഞ്ഞ് വിതരണം
ഇരിട്ടി∙ ചാവശ്ശേരി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മികച്ചയിനം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു.
വിതരണം 5ന് 3 മണിക്ക് നടക്കും. ആവശ്യക്കാർ മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണം.
ഫോൺ. 8078753944.
റോഡുകളും സാംസ്കാരിക നിലയവും തുറന്നു
പരിയാരം∙ കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തിലെ ഔഷധി – കുമ്പളപ്പാറ റോഡിന്റെ ഉദ്ഘാടനം എം.വിജിൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കെ.മോഹനൻ, സി.ഐ.വത്സല, ടി.വി.സുധാകരൻ, പ്രീത, വി.എ.കോമളവല്ലി, പി.പി.ദാമോദരൻ, ഇ.പി.ബാലകൃഷ്ണൻ, ടി.വി.രമേശൻ, ടി.വി.അശോകൻ എന്നിവർ പ്രസംഗിച്ചു. എംഎൽഎ ഫണ്ട് വിനിയോഗിച്ച് നിർമിച്ച പെരുവളങ്ങ സാംസ്കാരിക നിലയത്തിന്റെയും പാടിയിൽ – പെരുവളങ്ങ റോഡിന്റെയും ഉദ്ഘാടനം എം.വിജിൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജ അധ്യക്ഷത വഹിച്ചു. ഫാ.
പീറ്റർ തോമസ് പ്രസംഗിച്ചു. ഗണിത ശിൽപശാല നടത്തി
അരവഞ്ചാൽ ∙പെരിന്തട്ട
നോർത്ത് എൽപി സ്കൂളിൽ ഗണിത ശിൽപശാല (മാത്സ് മാജിക്) സംഘടിപ്പിച്ചു. കൊഴുമ്മൽ ഗവ.എൽപി സ്കൂൾ പ്രധാനാധ്യാപകൻ രാജൻ അപ്യാൽ ക്ലാസെടുത്തു.പ്രധാനാധ്യാപിക കെ.വി.ശ്രീലത, പിടിഎ പ്രസിഡന്റ് എ.ജി.നൗഫൽ, മദർ പിടിഎ പ്രസിഡന്റ് അമ്പിളി ആനന്ദ് , സ്റ്റാഫ് സെക്രട്ടറി വീണാ രാമദാസ് പ്രസംഗിച്ചു.
വീൽചെയറുകൾ വിതരണം ചെയ്തു
പയ്യന്നൂർ ∙ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന ഇലക്ട്രിക് വീൽചെയറുകളുടെ ആദ്യഘട്ട വിതരണം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. എംപിയുടെ പരിയാരം മെഡിക്കൽ കോളജ് പ്രതിനിധി കെ.ജയരാജ്, കൗൺസിലർമാരായ എ.രൂപേഷ്, അത്തായി പത്മിനി, എം.ബഷീർ, സാമൂഹിക ക്ഷേമ ഉദ്യോഗസ്ഥൻ ഷമിത്, കെൽട്രോൺ സ്റ്റാഫ് ജിഷ എന്നിവർ പ്രസംഗിച്ചു. ആദ്യ ഘട്ടത്തിൽ 11 പേർക്കാണ് വീൽചെയർ നൽകുന്നത്.
ഉന്നതവിജയികളെ അനുമോദിക്കും
കാങ്കോൽ ∙ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ തറവാട്ടംഗങ്ങളെ 12ന് 3ന് മെട്ടകുന്നുമ്മൽ പനയന്തതട്ട
തറവാട് അനുമോദിക്കുന്നു. 5ന് മുൻപ് വിദ്യാർഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഫോട്ടോയും നൽകണം.
9048895535, 94957 90181 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]