കണ്ണൂർ∙ ഇ–പോസ് മെഷീൻ പ്രവർത്തിക്കാത്തതു മൂലം ജില്ലയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം റേഷൻ വിതരണം നടത്താനായില്ല. ഓണദിനത്തിന് തൊട്ടുമുൻപേ റേഷൻ വിതരണത്തിൽ വന്ന തടസ്സത്തിൽ പ്രതിഷേധം വ്യാപകമായി.
ഈ മാസത്തെ റേഷൻ വിതരണം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇ- പോസ് മെഷീൻ അപ്ഡേഷൻ നടത്തേണ്ടതിനാൽ ഇന്നലെ ഉച്ചവരെ റേഷൻ കടകൾ അടച്ചിടണമെന്ന് പൊതുവിതരണ വകുപ്പ് തിങ്കളാഴ്ചയാണ് നിർദേശിച്ചത്. ഓണത്തിന് 2 ദിവസം മുൻപുള്ള സമയമായതിനാൽ റേഷൻ കടകളിൽ ഏറെ ഉപഭോക്താക്കൾ എത്തുന്ന സമയത്താണ് ഉച്ചവരെ അടയ്ക്കാനുള്ള നിർദ്ദേശമെന്നത് റേഷൻ വ്യാപാരികളിലും ഉപഭോക്താക്കളിലും ആശങ്കയുണ്ടാക്കിയിരുന്നു.
ഈ മാസത്തെ റേഷൻ ധാന്യ വിതരണ ക്രമീകരണം ഇ പോസ് മെഷീനിൽ അപ്ഡേഷൻ ചെയ്യാൻ ഏറെ സമയം വേണ്ടി വരുമെന്നും അതുകൊണ്ടാണ് ഉച്ചവരെ റേഷൻ കടകളിൽ അടച്ചിടാൻ നിർദേശം ഉണ്ടായത്.
ഉച്ചയ്ക്ക് ശേഷം പതിവ് പോലെ റേഷൻ കടകൾ തുറന്ന് പ്രവർത്തിച്ചപ്പോൾ ഉപഭോക്താക്കൾ കൂട്ടമായെത്തി. എന്നാൽ ഇ–പോസ് മെഷീൻ പ്രവർത്തിക്കാത്തതിനാൽ റേഷൻ വിതരണം നടത്താനാവാതെ വലയുന്ന വ്യാപാരികളെയാണ് കാർഡ് ഉടമകൾക്ക് കാണേണ്ടി വന്നത്.
എൻഐസി ബെംഗളൂരുവിൽ നിന്ന് നടത്തുന്ന ഇ–പോസ്മെഷീൻ അപ്ഡേഷൻ പ്രവൃത്തികൾ പൂർത്തിയായിട്ടില്ലെന്നാണ് റേഷൻ വ്യാപാരികൾക്ക് അധികൃതരിൽ നിന്ന് ലഭിച്ച മറുപടി. വൈകിട്ട് 7 വരെയും ഇ–പോസ് മെഷീൻ പ്രവർത്തനക്ഷമമായില്ല. കാർഡ് ഉടമകളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ചില സ്ഥലങ്ങളിൽ റേഷൻ വ്യാപാരികൾ കട
പൂട്ടിയതായും റിപ്പോർട്ടുണ്ട് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]