കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ
∙ജനറൽ മെഡിസിൻ– ഡോ.ഹരിപ്രസാദ്.
∙ജനറൽ സർജറി – ഡോ.ഇസ്ഹാഖ്. ∙ഓർത്തോപീഡിക്സ്–ഡോ.വിജുമോൻ, ഡോ.അനിൽകുമാർ.
∙ഗൈനക്കോളജി –ഡോ.രാജി. ∙നേത്ര വിഭാഗം –ഡോ.ഷീല ∙ ഇഎൻടി–ഡോ.ജിഷ. ∙പൾമണോളജി –ഡോ.ജയശ്രീ.
∙പീഡിയാട്രിക്സ് –ഡോ.രവി. ∙ഡന്റൽ – ഡോ.രജിത.
∙സ്കിൻ –ഡോ.അബൂബക്കർ, ഡോ.ജ്യോതി. ∙ഓങ്കോളജി– ഡോ.
സന്ദീപ്.
വൈദ്യുതി മുടങ്ങും
ചൊവ്വ∙ വാട്ടർ ടാങ്ക് ട്രാൻസ്ഫോമർ പരിധി 8.00–12.00.
സ്പോട് അഡ്മിഷൻ
ഐഎച്ച്ആർഡിയുടെ കീഴിൽ കല്ല്യാശേരി ഇ.കെ.നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളജിൽ ഒന്നാം വർഷ ബയോമെഡിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ് കോഴ്സുകളിൽ ഒഴിവുകളിലേക്ക് സ്പോട് അഡ്മിഷൻ നടത്തുന്നു. മുൻപ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും നിലവിൽ ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം.
8547005082, 8129642905
അധ്യാപക ഒഴിവ്
ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ (സീനിയർ), കംപ്യൂട്ടർ സയൻസ് (ജൂനിയർ), മലയാളം (സീനിയർ) താൽക്കാലിക അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം 18ന് രാവിലെ 10ന് നടക്കും. 04972 725242, 9895606211
കണ്ണൂർ ∙ പുഴാതി ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകനെ നിയമിക്കുന്നു.
അഭിമുഖം 8ന് 10.30ന് സ്കൂൾ ഓഫിസിൽ നടക്കും. ഇരിട്ടി ∙ ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ കൊമേഴ്സ് ജൂനിയർ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 18ന് 10ന് നടക്കും.
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.
ലക്ചറർ നിയമനം
നടുവിൽ ഗവ. പോളിടെക്നിക് കോളജ് ഓട്ടമൊബീൽ എൻജിനീയറിങ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ലക്ചററെ നിയമിക്കുന്നു.
കേരള പബ്ലിക് സർവീസ് കമ്മിഷൻ അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 10ന് രാവിലെ 10.30ന് കോളജിൽ അഭിമുഖം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]