
കണ്ണൂർ ജില്ലയിൽ ഇന്ന് (03-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജില്ലാ അണ്ടർ 9 ഓപ്പൺ ആൻഡ് ഗേൾസ് സിലക്ഷൻ ചെസ് ചാംപ്യൻഷിപ്
കണ്ണൂർ ∙ സ്പോർട്സ് കൗൺസിലിന്റെ ചെസ് ടെക്നിക്കൽ കമ്മിറ്റി, ജില്ലാ ചെസ് പേരന്റ്സ് ഫോറം, ജില്ലാ ചെസ് ഓർഗനൈസിങ് കമ്മിറ്റി എന്നിവർ ചേർന്ന് ജില്ലാ അണ്ടർ 9 ഓപ്പൺ ആൻഡ് ഗേൾസ് സിലക്ഷൻ ചെസ് ചാംപ്യൻഷിപ് ഏപ്രിൽ 5ന് രാവിലെ 9.30 മുതൽ കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിൽ നടത്തും. കണ്ണൂർ ജില്ലയിൽ നിന്നുള്ളവർക്ക് മത്സരാർഥികൾ ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആധാർ കാർഡ് എന്നിവയുടെ പകർപ്പും 2 സ്റ്റാംപ് സൈസ് ഫോട്ടോയും ഹാജരാക്കണം. ഇരു വിഭാഗങ്ങളിലായി ആദ്യ 2 സ്ഥാനം നേടുന്നവർ സംസ്ഥാന ചെസ് ചാംപ്യൻഷിപ്പിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും. വിവരങ്ങൾക്ക് : 9846879986, 9605001010, 9377885570.
വേനൽക്കാല കായിക പരിശീലന ക്യാംപ് ഇന്നു മുതൽ
കണ്ണൂർ∙ കണ്ണൂർ സർവകലാശാലയുടെ കായിക പഠനവിഭാഗം സംഘടിപ്പിക്കുന്ന വേനൽക്കാല കായിക പരിശീലന ക്യാംപ് ഇന്നു തുടങ്ങും. 5 മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്ക് ഫുട്ബോൾ, ബാഡ്മിന്റൻ, അത്ലറ്റിക്സ്, വോളിബോൾ, ക്രിക്കറ്റ് എന്നീ ഇനങ്ങളിലാണ് പരിശീലനം. 8940187430, 9072101555.
കണ്ണൂർ സർവകലാശാലാ അറിയിപ്പ്
ഹാൾ ടിക്കറ്റ്
∙ 7ന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) നാലാം സെമസ്റ്റർ ബിരുദം (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025, എന്നീ പരീക്ഷകളുടെ ഹാൾ ടിക്കറ്റ്, നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.പരീക്ഷാസമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ (വെള്ളിയാഴ്ച – രാവിലെ 9.30 മുതൽ 12.30 വരെ).
കരിയർ ഗൈഡൻസ് ക്ലാസുകൾ}പിലാത്തറ ∙ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കായി 5ന് രാവിലെ 10 മുതൽ പിലാത്തറ സെന്റ് ജോസഫ് കോളജിൽ സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ നടക്കും. 0497 2811799
റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം
തളിപ്പറമ്പ്∙ റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഫിസ് അസിസ്റ്റന്റ് (22 -30 വയസ്സ്, ബികോം /ബിഎ /ബിഎസ്സിബിരുദം), വാച്ച്മാൻ / ഗാർഡനർ (22 – 35 വയസ്സ് ) ഒഴിവുകളിലേക്ക് ജില്ലയിലെ സ്ഥിര താമസക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡയറക്ടർ, റുഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് , പി ഓ കാഞ്ഞിരങ്ങാട് , കണ്ണൂർ 670 142 മേൽവിലാസത്തിൽ 18 നു മുൻപ് അപേക്ഷ ലഭിക്കണം. Email: [email protected].
പച്ചമലയാളം കോഴ്സിലേക്ക് അപേക്ഷിക്കാം
സാക്ഷരതാ മിഷന്റെ ഒരു വർഷം ദൈർഘ്യമുള്ള പച്ച മലയാളം കോഴ്സിലേക്ക് അപേക്ഷിക്കാം. ആറുമാസം അടിസ്ഥാന കോഴ്സും 6 മാസം അഡ്വാൻസ് കോഴ്സുമാണ്. അടിസ്ഥാന കോഴ്സിൽ 60 മണിക്കൂർ ഓഫ്ലൈനും 30 മണിക്കൂർ ഓൺലൈൻ ക്ലാസുകളുമാണ്. ഞായറാഴ്ചകളിൽ കണ്ണൂർ മുനിസിപ്പൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സമ്പർക്ക പഠന ക്ലാസ്. 0497 – 2707699, 9048105590 എന്നീ നമ്പറുകൾ വഴിയും തദ്ദേശ സ്ഥാപനങ്ങളിലെ പ്രേരക്മാർ വഴിയും റജിസ്റ്റർ ചെയ്യാം.
കെൽട്രോൺ അവധിക്കാല കോഴ്സുകൾ
കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ കെൽട്രോൺ മാസ്റ്റർ കിഡ് (മൂന്ന് മുതൽ ഏഴാം ക്ലാസ് വരെ – 20 ദിവസം), ഹാർഡ് വെയർ ഫണ്ടമെന്റൽസ് ആന്റ് പ്രോഗ്രാമിങ് ലോജിക് (എട്ടാം ക്ലാസ് മുതൽ – 40 ദിവസം), കെൽട്രോൺ ലിറ്റിൽ പ്രോഗ്രാമർ (എട്ടാം ക്ലാസ് മുതൽ – 40 ദിവസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ പ്രോഗ്രാമിങ് (പത്താംക്ലാസ് മുതൽ – 20 ദിവസം) എന്നീ അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 0460-2205474/04602954252
റാങ്ക് പട്ടിക റദ്ദാക്കി
ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 529/2019) തസ്തികയുടെ മൂന്നു വർഷ കാലാവധി 2024 ഡിസംബർ 27 ന് പൂർത്തിയായതിനാൽ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പിഎസ്സി ഓഫിസർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
തോട്ടട ഗവ. ഐടിഐയിൽ സ്കൂൾ വിദ്യാർഥികൾക്കായി ഐഎംസി നടത്തുന്ന 2 മാസ മൊബൈൽഫോൺ ടെക്നീഷൻ, റോബോട്ടിക്സ് എൻജിനീയറിങ് അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 97454 79354
കണ്ണൂർ ഗവ. ഐടിഐയും ഐഎംസി യും സംയുക്തമായി നടത്തുന്ന വെൽഡർ ടിഗ് ആൻഡ് മിഗിന്റെ 3 മാസത്തെ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 7560865447
അധ്യാപക നിയമനം
തളിപ്പറമ്പ് പട്ടുവം മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ (മലയാളം), ഹയർ സെക്കൻഡറി (പൊളിറ്റിക്കൽ സയൻസ്) വിഭാഗങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. നിയമനത്തിന് പിഎസ്സി യോഗ്യതകൾ നിർബന്ധമാണ്. കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ ബന്ധപ്പെട്ട ഓഫിസിൽ നൽകണം. അപേക്ഷകൾ 15ന് വൈകിട്ട് 5നകം കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷനൽ ബ്ലോക്കിലെ ഐടിഡിപി ഓഫിസിൽ ലഭിക്കണം. 0497 2700357, 0460 2203020
ഡോക്ടർ നിയമനം
എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ഇരിവേരിയിൽ സിഎച്ച്സിയിൽ സായാഹ്ന ഒപി ഡോക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ സഹിതം 4ന് വൈകിട്ട് 3ന് കലക്ടറേറ്റിൽ അഭിമുഖത്തിന് എത്തണം. 9496233788
സെയിൽസ്മാൻ ഒഴിവ്
കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലെ ഫ്രീഡം ഫുഡ് ഫാക്ടറിയിൽ സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക് മാത്രമാണ് നിയമനം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, താമസ പരിധിയിലെ പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന നോൺ ഇൻവോൾവ്മെന്റ് ഇൻ ഒഫൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം സൂപ്രണ്ട് മുൻപാകെ 10ന് രാവിലെ 11ന് ഹാജരാകണം. 0497 2746141, 2747180.
ഹിയറിങ് മാറ്റി
ഡപ്യൂട്ടി കലക്ടർ (എൽ ആർ) ലാൻഡ് ട്രൈബ്യൂണൽ ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകളുടെ ഹിയറിങ് മേയ് 21 ലേക്ക് മാറ്റിയതായി ഡപ്യൂട്ടി കലക്ടർ (എൽ ആർ) അറിയിച്ചു.