പാപ്പിനിശ്ശേരി ∙ പാപ്പിനിശ്ശേരി മുതൽ പുതിയതെരുവരെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് ഒരു കുറവുമില്ല. ഇന്നലെ രാവിലെ മുതൽ രാത്രി വരെ ഗതാഗതം താറുമാറായി. 2 ആഴ്ചയായി ഗതാഗതക്കുരുക്ക് ഒഴിയുന്നില്ല.
വൺവേ ആക്കിയ ചുങ്കം കോട്ടൺസ് റോഡിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. വാഹനങ്ങൾ കൂടിയതും റോഡിന്റെ ശോചനീയാവസ്ഥയുമാണ് നിലവിലെ കുരുക്കിന് കാരണം.
ചുങ്കത്തുനിന്നു ദേശീയപാതയിലേക്ക് കയറുന്നതിനിടെ വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നു.ബാരിക്കേഡും ഡിവൈഡറും ഇല്ലാത്ത ഇടങ്ങളിൽ വാഹനങ്ങൾ ക്യൂ പാലിക്കാതെ കുത്തിക്കയറി കുരുക്കിനിടയാക്കുന്നു.
വളപട്ടണം പാലത്തിന് സമീപം ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ നിയന്ത്രണം തെറ്റിച്ചു കയറിയാലും ഗതാഗതം കുരുക്കിലാകും. ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി ഒരു വർഷമായി കെഎസ്ടിപി റോഡ്, ദേശീയപാത എന്നിവിടങ്ങളിൽ ബാരിക്കേഡ് സ്ഥാപിച്ചാണ് വാഹനങ്ങളെ നിയന്ത്രിക്കുന്നത്. പാലത്തിന് സമീപം വിദേശമദ്യ വിൽപനശാലയിലേക്കുള്ള വാഹനങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ കയറിയിറങ്ങുന്നതും പാലത്തിന് സമീപം കുരുക്കിന് കാരണമാകുന്നു. പാപ്പിനിശ്ശേരി ചുങ്കം റോഡ്, വളപട്ടണം കളരിവാതുക്കൽ റോഡ് ജംക്ഷൻ എന്നിവിടങ്ങളിലും കുരുക്ക് അനുഭവപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

