കണ്ണൂർ∙ നഗരത്തിലെ വാഹന പാർക്കിങ്ങിന് കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ നിർമിച്ച മൾട്ടിലവൽ കാർ പാർക്കിങ് കേന്ദ്രം തുറന്നു. കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു.
മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി.ഇന്ദിര, സ്ഥിരം സമിതി അധ്യക്ഷരായ പി.കെ.രാഗേഷ്, പി.ഷമീമ, എം.പി.രാജേഷ്, വി.കെ.ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, ഒ.കെ.വിനീഷ്, എക്സിക്യൂട്ടീവ് എൻജിനീയർ എം.സി.ജസ്വന്ത്, കമ്പനി പ്രതിനിധി പരാഗ് എന്നിവർ പ്രസംഗിച്ചു.
ജവാഹർ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപത്താണ് മൾട്ടിലവൽ പാർക്കിങ് കേന്ദ്രം ഒരുക്കിയത്.
6 നിലകളിലായി 4 യൂണിറ്റുകളാണ് പ്രവർത്തിക്കുക. ഓരോ യൂണിറ്റിലും 31വീതം കാറുകൾ പാർക്ക് ചെയ്യാം.
കേന്ദ്രത്തിൽ ഒരേസമയം 124 കാറുകൾക്കു പാർക്ക് ചെയ്യാം. പുണെ ആസ്ഥാനമായ അഡി. സോഫ്റ്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡാണ് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള അതിനൂതന മൾട്ടിലവൽ കാർ പാർക്കിങ് കേന്ദ്രങ്ങൾ കരാറെടുത്ത് പൂർത്തിയാക്കിയത്.
12.4 കോടി രൂപ ചെലവിലാണ് പാർക്കിങ് കേന്ദ്രങ്ങൾ നിർമിച്ചത്.
ബിജെപി ബഹിഷ്കരിച്ചു
കണ്ണൂർ∙ പാർക്കിങ് കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങ് ബിജെപി ബഹിഷ്കരിച്ചു. ഉദ്ഘാടനം കോർപറേഷൻ ഭരണസമിതിയുടെ രാഷ്ട്രീയ നാടകം മാത്രമാണെന്നു ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ്കുമാർ പറഞ്ഞു. തുരുമ്പെടുത്ത കാർ പാർക്കിങ്ങിന്റെ ഉദ്ഘാടനമാണ് നടന്നത്.
ടി.ഒ.മോഹനൻ മേയർ സ്ഥാനം ഒഴിയുമ്പോൾ ഒരു ഉദ്ഘാടനം കഴിഞ്ഞു. ഉദ്ഘാടനത്തിനുശേഷം ഒരു വാഹനത്തിന് പോലും പാർക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ഇതിന്റെ പേരിൽ കോടികളാണ് കോൺഗ്രസും ലീഗും ചേർന്ന് വെട്ടിപ്പ് നടത്തിയത്.
കോർപറേഷൻ പരിധിയിലെ വിവിധ പദ്ധതികൾക്കായി അനുവദിച്ച 500 കോടി രൂപയിൽ മുഴുവൻ തുകയും ചെലവഴിക്കാതെ വൻ വെട്ടിപ്പ് നടത്തിയിരിക്കുകയാണ്. ഇതിനെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയാറാകണം.
കോർപറേഷന്റെ ധൂർത്തിനും അഴിമതി ഭരണത്തിനുമെതിരെ ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വിനോദ് കുമാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

