പയ്യന്നൂർ ∙ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ നവീകരണം ഒരു മാസത്തിനകം പൂർത്തിയാക്കാൻ പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ മധുക്കർ റോട്ട് കരാറുകാരന് അന്ത്യശാസനം നൽകി. നിർമാണ പ്രവർത്തനം വിലയിരുത്താൻ ഉദ്യോഗസ്ഥർക്കൊപ്പം റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു ഡിആർഎം.
പ്രധാന കവാടം, കാത്തിരിപ്പുകേന്ദ്രം, ലിഫ്റ്റുകൾ, എസ്കലേറ്ററോടു കൂടിയ പുതിയ മേൽനടപ്പാലം, മുത്തപ്പൻ ക്ഷേത്രത്തിനു സമീപമുള്ള പുതിയ റോഡുകൾ തുടങ്ങിയവയുടെ നിർമാണം പൂർത്തീകരിക്കാനുണ്ട്. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട
508 റെയിൽവേ സ്റ്റേഷനുകൾ അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന്റെ ഭാഗമായി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ 31.2 കോടി രൂപയാണ് അനുവദിച്ചത്. രണ്ടുഘട്ടമായി നിർമാണം പൂർത്തീകരിക്കാനാണു പദ്ധതി തയാറാക്കിയത്.
സംസ്ഥാനത്തെ മറ്റു റെയിൽവേ സ്റ്റേഷനുകളിൽ നവീകരണം പൂർത്തിയാക്കി ഉദ്ഘാടനം നടത്തിയെങ്കിലും പയ്യന്നൂരിൽ മാത്രമാണു നിർമാണം പൂർത്തിയാക്കാൻ കഴിയാത്തത്. 2 വർഷമായി നിർമിച്ചുക്കൊണ്ടിരിക്കുന്ന കവാടത്തിന് ഇനിയും മേൽക്കൂര പണിതിട്ടില്ല. ലിഫ്റ്റിന്റെ നിർമാണം കഴിഞ്ഞ ദിവസമാണു തുടങ്ങിയത്.
പാർക്കിങ് കേന്ദ്രങ്ങളാണ് പ്രധാനമായും പൂർത്തീകരിച്ചിട്ടുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

