മട്ടന്നൂർ∙ റവന്യു ടവർ പ്രവർത്തനം തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും കന്റീൻ പ്രവർത്തനം തുടങ്ങാൻ നടപടിയില്ല. കെട്ടിടത്തിൽ കാടുകയറി.
റവന്യു ടവറിനും സമീപത്തെ സ്പെഷ്യൽറ്റി ആശുപത്രിക്കും തറക്കല്ലിടുമ്പോഴേ ഇവിടങ്ങളിലെത്തുന്നവർക്കു നല്ല ഭക്ഷണം വിളമ്പാൻ ഒരു കന്റീൻ വേണമെന്നു തീരുമാനിച്ചിരുന്നു. ആളുകൾക്ക് ഒരേ സമയമിരുന്നു ഭക്ഷണം കഴിക്കാനും പാചകത്തിനുമൊക്കെയുള്ള സൗകര്യമുള്ള കന്റീൻ കെട്ടിട
നിർമാണവും ആരംഭിച്ചു. കോവിഡും തൊഴിലാളി സമരങ്ങളും കരാറുകാർ ഉപേക്ഷിച്ചതുമൊക്കെ കൊണ്ട് ആശുപത്രി നിർമാണം പൂർത്തിയായില്ല.
എന്നാൽ ഒന്നര വർഷം മുൻപ് റവന്യു ടവറിനൊപ്പം തന്നെ കന്റീനിന്റെ നിർമാണവും പൂർത്തിയായിരുന്നു.
റവന്യു ടവർ പൂർത്തിയായെങ്കിലും അവിടെ ആകെ രണ്ട് സർക്കാർ സ്ഥാപനങ്ങൾ മാത്രമേ പ്രവർത്തനം ആരംഭിച്ചുള്ളൂ. അതു കൊണ്ട് തന്നെ കന്റീനും പ്രവർത്തനം ആരംഭിച്ചില്ല.
ഇപ്പോൾ കാടും പടർപ്പും കയറിയ അവസ്ഥയിലാണ് കന്റീൻ. ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച കെട്ടിടമാണ് ഇങ്ങനെ കാട് മൂടി കിടക്കുന്നത്. റവന്യു ടവറും ആശുപത്രിയുമില്ലെങ്കിലും മട്ടന്നൂരിലെത്തുന്ന ജനങ്ങൾക്ക് നല്ല ഭക്ഷണം വിളമ്പാൻ ഈ കെട്ടിടം തുറന്നു നൽകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

