ഇരിട്ടി ∙ പൈതൃകമായി കൂടി പ്രഖ്യാപിക്കപ്പെട്ട ഇരിട്ടി പഴയ പാലത്തിൽ വലിയ വാഹനങ്ങളുടെ നിയന്ത്രണത്തിനായി സ്ഥാപിച്ച ഉയര – നിയന്ത്രണ കവാടത്തിന് ആയുസ്സ് 2 ദിവസം മാത്രം.
ശരിക്കും കുഴപ്പമില്ലാതെ നിന്നത് ഒരു ദിവസം മാത്രം. പാലം അറ്റകുറ്റപ്പണി നടത്തി ഗതാഗതത്തിനു തുറന്നു കൊടുത്ത ഉടൻ രാത്രി അജ്ഞാത വാഹനം ഇടിച്ചു കവാടം വളഞ്ഞിരുന്നു.
ബുധനാഴ്ച രാത്രി ടൂറിസ്റ്റ് ബസ് ഇടിച്ചു കവാടം പൂർണമായും തകർന്നു.
രണ്ടര മാസം മുൻപ് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറി പാലത്തിന്റെ മേൽക്കൂട് തകർത്തതിനെത്തുടർന്നാണു ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ അറ്റകുറ്റപ്പണി നടത്തിയതിനൊപ്പം ഇരുഭാഗത്തും 3.5 മീറ്റർ ഉയരത്തിൽ ഇരുമ്പിന്റെ കവാടം നിർമിച്ചത്. 7.5 ലക്ഷം രൂപ ഇതിനായി മരാമത്ത് പാലം വിഭാഗം ചെലവഴിച്ചു.
മതിയായ ബലം ഇല്ലാത്ത ഇരുമ്പ് ഗർഡർ ഉപയോഗിച്ചാണ് കവാടം നിർമിച്ചതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
വേണ്ടത് ശ്രദ്ധ കിട്ടുന്ന മുന്നറിയിപ്പ് ബോർഡ്
10 ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയതും ഉയരം കൂടിയ ലോഡുള്ളതുമായ വാഹനങ്ങൾക്ക് ഇരിട്ടി പാലത്തിൽ നിരോധനം ഉള്ളതാണ്. ഉയരത്തിൽ ലോഡ് കയറ്റിയതും കാബിൻ ഉയർന്നതുമായ വാഹനങ്ങൾ പാലത്തിൽ പ്രവേശിക്കുന്നതാണു മേൽക്കൂട് ഇടിച്ചു തകരാൻ കാരണം.
20 വർഷം മുൻപും സമാനമായ വിധത്തിൽ കവാടം സ്ഥാപിച്ചെങ്കിലും വാഹനം ഇടിച്ചുതകരുകയും പിന്നീട് കവാടം സ്ഥാപിക്കൽ വേണ്ടെന്നു വയ്ക്കുകയും ചെയ്തതാണ്.
നിയന്ത്രണ നിർദേശങ്ങൾ ദൂരെനിന്നു തന്നെ ശ്രദ്ധിക്കുന്ന വിധം മലയാളം, ഇംഗ്ലിഷ്, ഹിന്ദി, കന്ന, തമിഴ് ഭാഷകളിൽ ലൈറ്റ് ബോർഡ് സംവിധാനങ്ങളോടെ മുന്നറിയിപ്പ് നൽകുകയാണ് പ്രധാനമായും വേണ്ടതെന്നാണ് നഗരവാസികളുടെ അഭിപ്രായം. നിലവിൽ ഒരു ചെറിയ ബോർഡ് മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതു അടുത്തെത്തിയാൽ പോലും ഡ്രൈവർമാർക്ക് വായിക്കാനാവില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

