ചെറുപുഴ ∙ കാട്ടാനക്കുട്ടി കിണറ്റിൽ വീണു ചത്തതോടെ മരുതുംതട്ടിലെ പള്ളിക്കുന്നേൽ മഹേഷിന്റെ വെള്ളംകുടി മുട്ടി. കഴിഞ്ഞ ഞായറാഴ്ച രാത്രി മഹേഷിന്റെ കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനകൾ കൃഷികൾ വ്യാപകമായി നശിച്ചിരുന്നു.
അന്നുതന്നെയാണു കാട്ടാനക്കുട്ടി കിണറ്റിൽ വീണു ചത്തതും. ഇതോടെ സമീപത്തെ വീട്ടിൽനിന്നു കുടിവെള്ളം ശേഖരിക്കേണ്ട
സ്ഥിതിയാണ്. കാട്ടാനകൾ കൃഷികൾ നശിപ്പിച്ചിട്ടും കാര്യമായ നഷ്ടപരിഹാരമൊന്നും ലഭിക്കാറില്ല.
വർഷങ്ങളായി ഈ കിണറ്റിൽ നിന്നുമാണു കുടിവെള്ളം ശേഖരിക്കുന്നത്. വനംവകുപ്പ് കിണർ വൃത്തിയാക്കി നൽകണമെന്നാണു മഹേഷിന്റെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

