തലശ്ശേരി ∙ ജൂബിലി റോഡിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തമിഴ്നാട് സ്വദേശിനിയുടെ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് അമ്പായിരത്തെ (73) ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. സേലം സ്വദേശിനി ധനകോടിയാണു കൊല്ലപ്പെട്ടത്.
ആക്രി ശേഖരിച്ചു വിൽപന നടത്തുന്നവരായിരുന്നു ദമ്പതികൾ. വഴക്കിനെത്തുടർന്ന് മദ്യലഹരിയിൽ ഭാര്യയെ മർദിച്ച്, ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിൽ തള്ളിയിട്ടു കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് അമ്പായിരം പൊലീസിനോടു പറഞ്ഞത്.
സംഭവസ്ഥലത്തെത്തിയ മക്കൾ അസ്ഥികൂടത്തിനു സമീപത്തുണ്ടായിരുന്ന വസ്ത്രങ്ങൾ ധനകോടിയുടേതാണെന്നു സ്ഥിരീകരിച്ചിരുന്നു.
അമ്മയെ കാണാത്തതിനെത്തുടർന്ന് അന്വേഷിച്ച മക്കളോട്, നാട്ടിലേക്കു ട്രെയിൻ കയറ്റിവിട്ടെന്നാണ് അമ്പായിരം ആദ്യം പറഞ്ഞത്. കഴിഞ്ഞദിവസം ആവർത്തിച്ചു ചോദിച്ചപ്പോഴാണു നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ മക്കളുമായെത്തി സ്ഥലം കാട്ടിക്കൊടുത്തത്.
ഇതിനിടെ, കടന്നുകളയാൻ ശ്രമിച്ച അമ്പായിരത്തെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി പൊലീസിനെ ഏൽപിക്കുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

