പഴയങ്ങാടി ∙ കേരളത്തിലെ ആദ്യത്തെ കല്ലുമ്മക്കായ, കടൽ മത്സ്യ വിത്തുൽപാദന കേന്ദ്രത്തിന്റെ കെട്ടിട നിർമാണം പൂർത്തിയായി ഒരുവർഷം കഴിഞ്ഞിട്ടും ഉദ്ഘാടനം വൈകുന്നതായി ആക്ഷേപം.
മാടായി പഞ്ചായത്തിലെ തീരദേശമായ പുതിയങ്ങാടിയിലാണു സർക്കാർ സ്ഥാപനമായ കല്ലുമ്മക്കായ, കടൽമത്സ്യ വിത്തുൽപാദനകേന്ദ്രത്തിന്റെ കെട്ടിടം പൂർത്തിയായത്. മത്സ്യവിത്തിന്റെ ഏറിയ പങ്കും ഇതര സംസ്ഥാനങ്ങളിൽനിന്നോ അല്ലെങ്കിൽ ജലാശയങ്ങളിൽനിന്നു നേരിട്ടോ ആണു കർഷകർക്കു ലഭ്യമാകുന്നത്.
ഈ സാഹചര്യത്തിൽ ഗുണമേന്മയുള്ള മത്സ്യവിത്തിന്റെ ലഭ്യത കർഷകർക്ക് ഉറപ്പാക്കുന്നതിനായാണു കല്ലുമ്മക്കായ വിത്തിനും വിവിധ കടൽമത്സ്യങ്ങളുടെ വിത്തുൽപാദനത്തിനും പുതിയങ്ങാടിയിൽ കല്ലുമ്മക്കായ കടൽമത്സ്യ വിത്തുൽപാദനകേന്ദ്രം സ്ഥാപിച്ചത്.
പ്രതിവർഷം 50 ലക്ഷം കടൽ മത്സ്യക്കുഞ്ഞുങ്ങളും 50 ലക്ഷം കല്ലുമ്മക്കായ വിത്തുമാണ് ഈ കേന്ദ്രം വഴി ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. സർക്കാർ 5 കോടി രൂപയാണു കല്ലുമ്മക്കായ, കടൽമത്സ്യ വിത്തുൽപാദന കേന്ദ്രം നിർമാണത്തിന് അനുവദിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]