കണ്ണൂർ∙ ദുരന്തമുഖങ്ങളിലെ രക്ഷാപ്രവർത്തനങ്ങളിൽ ഇനി കുടുംബശ്രീ വനിതകളും. കുടുംബശ്രീ ജില്ലാ മിഷൻ, അഴീക്കോട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, ജെൻഡർ റിസോഴ്സ് സെന്റർ എന്നിവയുടെ കീഴിൽ ജില്ലയിലെ ആദ്യ ജെൻഡർ ബ്രിഗേഡ് ഗ്രൂപ്പ് അഴീക്കോട് സിഡിഎസിൽ പ്രവർത്തനമാരംഭിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ജില്ലയിൽ നിന്നു പരിശീലനം ലഭിച്ച വനിതകളുടെ കൂട്ടായ്മയാണ് ജെൻഡർ ബ്രിഗേഡ്.
രക്ഷാപ്രവർത്തനം, അടിയന്തര വൈദ്യ സഹായം, മാനസിക പിന്തുണ, താൽക്കാലികമായി അഭയ കേന്ദ്രത്തിലേക്ക് മാറ്റൽ, ശുചീകരണം, ഭക്ഷണം എത്തിച്ചു നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ജെൻഡർ ബ്രിഗേഡ് പ്രവർത്തകർ ചെയ്യുന്നത്.
പഞ്ചായത്ത് കേന്ദ്രീകരിച്ചു കൊണ്ടാണ് പ്രവർത്തനം. ആദ്യഘട്ടത്തിൽ സിഡിഎസ് മെംമ്പർമാരാണ് ഗ്രൂപ്പിലെ അംഗങ്ങൾ. രണ്ടാം ഘട്ടത്തിൽ തൽപരരായ അയൽക്കൂട്ടം അംഗങ്ങൾക്കും ഓക്സിലറി അംഗങ്ങൾക്കും ഭാഗമാകാം.
ജെൻഡർ ബ്രിഗേഡ് ഗ്രൂപ്പിന്റെ ഉദ്ഘാടനം അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ് നിർവഹിച്ചു. സൈക്കോളജിസ്റ്റുമാരായ നീതു മഹേഷ്, ജിത എന്നിവർ ക്ലാസെടുത്തു.
അഴീക്കോട് സിഡിഎസ് ചെയർപഴ്സൻ പ്രീത, ബിബിത എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]