ആൺകുഞ്ഞ് ജനിക്കാൻ പിറന്നാൾ ദിനത്തിൽ മകളെ കൊന്ന കേസ്; അമ്മയ്ക്ക് മാനസികാരോഗ്യ ചികിത്സ
തലശ്ശേരി ∙ ഏഴിമല നാവിക അക്കാദമി ക്വാർട്ടേഴ്സിൽ പിറന്നാൾ ദിനത്തിൽ 5 വയസ്സുള്ള മകളെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ അമ്മ കുറ്റം ചെയ്തെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായെങ്കിലും വർഷങ്ങളായി മാനസികാരോഗ്യ ചികിത്സയിലായതിനാൽ ക്രിമിനൽ നടപടിക്രമം 334–ാം വകുപ്പ് പ്രകാരം കുറ്റവിമുക്തയാക്കി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അയയ്ക്കാൻ അഡീഷനൽ സെഷൻസ് കോടതി (1) ജഡ്ജി ഫിലിപ്പ് തോമസ് ഉത്തരവിട്ടു. ഹരിയാന സ്വദേശി മമത റാഫിയെ (38) ആണ് കോടതി കുറ്റവിമുക്തയാക്കി ചികിത്സയ്ക്ക് നിർദേശിച്ചത്.
എന്നാൽ തന്റെ സംരക്ഷണയിൽ ചികിത്സ നൽകാമെന്ന് മുൻ നാവിക ഉദ്യോഗസ്ഥനായ ഭർത്താവ് സുനിൽ റാഫി ഹർജി നൽകിയതിനെത്തുടർന്ന് യുവതിയെ 2 ആൾ ജാമ്യത്തിൽ ഭർത്താവിനൊപ്പം വിട്ടയയ്ക്കാനും കോടതി ഉത്തരവായി. 2014 സെപ്റ്റംബർ 26ന് രാത്രി 10ന് ആണ് കുഞ്ഞു മരിച്ചത്.
സംഭവസമയം അമ്മയും മകളും മാത്രമേ ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നുള്ളു. മുംബൈയിലായിരിക്കെ ഹസ്തരേഖാ ശാസ്ത്രം നോക്കി മൂത്ത കുട്ടി ഇല്ലാതായാൽ മാത്രമേ ആൺകുഞ്ഞു ജനിക്കൂവെന്ന് പറഞ്ഞതിനാൽ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.ജയറാംദാസും പ്രതിഭാഗത്തിന് വേണ്ടി അഡ്വ. സി.കെ.രത്നാകരനും ഹാജരായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]