കരിവെള്ളൂർ ∙ ‘അൻവിത് എന്റെ പ്രിയപ്പെട്ടവനാണ്, ഇനി അവനെ കാണില്ലല്ലോ… അവസാനമായി അവനായി കൊണ്ടുവന്നതാണ്’ കയ്യിലെ തൂവാലകൊണ്ട് പി.ദേവാനന്ദ് കണ്ണുതുടച്ചു. ഉറക്കമൊഴിഞ്ഞു രാത്രി വരച്ച അൻവിതിന്റെ ചിത്രം ചേതനയറ്റ ശരീരത്തിൽ വച്ചപ്പോൾ കണ്ടുനിന്നവരുടെയും കണ്ണുകൾ നിറഞ്ഞു.
ശ്വാസകോശാർബുദത്തെ തുടർന്ന് കഴിഞ്ഞദിവസം വൈകിട്ടാണ് അൻവിത് ചികിത്സയിലിരിക്കെ മരിച്ചത്. കരിവെള്ളൂർ എവി സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂൾ പത്താംതരം വിദ്യാർഥിയാണ് പ്രാന്തംചാലിലെ കെ.അൻവിത്.
കുട്ടിക്കാലം മുതൽ ഉറ്റസുഹൃത്തുക്കളാണ് അൻവിതും ദേവാനന്ദും.
ജീവൻ തുടിക്കുന്ന പെൻസിൽ ഡ്രോയിങ്ങാണ് ദേവാനന്ദ് പ്രിയസുഹൃത്തിനുള്ള അവസാന സമ്മാനമായി നൽകിയത്. സ്കൂൾമുറ്റത്തെ പൊതുദർശനത്തിലായിരുന്നു കരളലിയിക്കുന്ന ഈ കാഴ്ച.
സഹപാഠികൾക്കും സങ്കടം പിടിച്ചുനിർത്താനായില്ല. അധ്യാപകരും നാട്ടുകാരും രക്ഷിതാക്കളുമടക്കം നൂറുകണക്കിനാളുകൾ അൻവിതിനെ അവസാനമായി ഒരുനോക്കു കാണാൻ സ്കൂളിലും വീട്ടിലുമെത്തി.
അൻവിതിനെ വീട്ടിലെത്തിച്ചപ്പോൾ അമ്മയും അച്ഛനും അന്ത്യചുംബനം നൽകി. രാഷ്ട്രീയ സാമൂഹിക രംഗത്തെ ഒട്ടേറെപ്പേർ അന്ത്യോപചാരം അർപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

