തൊടുപുഴ ∙ ജില്ലയിലെ ആദ്യ അസ്ഥിരോഗ വിദഗ്ധൻ വിശ്രമ ജീവിതത്തിലേക്ക്. തൊടുപുഴ മുളപ്പുറം സ്വദേശി ഡോ.
സി.എം.സ്കറിയ മാരാംകണ്ടത്തിൽ (85) 54 വർഷത്തെ ആരോഗ്യ സേവനം അവസാനിപ്പിച്ച് ഇന്ന് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കും. തൊടുപുഴ കോഓപ്പറേറ്റീവ് ആശുപത്രി സ്ഥാപക സൂപ്രണ്ടായിരുന്നു. അടിമാലി മോണിങ് സ്റ്റാർ, വാഴക്കുളം സെന്റ് ജോർജ് ആശുപത്രി സൂപ്രണ്ട്, സീനിയർ ഓർത്തോപീഡിക് സർജൻ എന്നിങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ 15 വർഷമായി കരിമണ്ണൂർ സെന്റ് മേരീസ് ആശുപത്രിയിൽ സീനിയർ ഓർത്തോപീഡിക് സർജനായി സേവനം ചെയ്തുവരികയായിരുന്നു.കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്എസ്എസിൽ നിന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തേവര സേക്രഡ്ഹാർട്ട് കോളജിൽ നിന്നു പ്രീ യൂണിവേഴ്സിറ്റിയും ബിഎസ്സിയും പാസായി.
തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേർന്നു. ഇവിടത്തെ ആദ്യ ബാച്ച് വിദ്യാർഥിയായിരുന്നു.
എംബിബിഎസ് പാസായ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എംഎസും ഡി ഓർത്തോയും പാസായി.
പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിൽ ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് ജോലി രാജിവച്ച് 12 വർഷം തൊടുപുഴ താലൂക്ക് ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായി ജോലി ചെയ്തു. ഇക്കാലയളവിൽ റോഡപകടങ്ങളിൽ പരുക്കേറ്റ് ആശുപത്രിയിൽ എത്തുന്ന രോഗികളിൽ പലരും കേസ് ഒത്തുതീർപ്പാക്കി പോകുകയായിരുന്നു പതിവ്.
പകരം ട്രൈബ്യൂണലിനെ സമീപിക്കാൻ ആളുകളെ ബോധവൽക്കരിച്ചു. സൗമ്യമായ പെരുമാറ്റം ഡോക്ടറെ തൊടുപുഴക്കാരുടെ പ്രിയങ്കരനാക്കി.
മുളപ്പുറം മാരാംകണ്ടത്തിൽ പരേതരായ മർക്കോസ്-ഏലി ദമ്പതികളുടെ മകനാണ്. ഭാര്യ: പൊന്നമ്മ.
മക്കൾ: ജോർജ് (ഓയിൽ റിഗ് മാനേജർ, കുവൈത്ത്), ഡോ.സംഗീത (കുവൈത്ത്, ഗവ.സർവീസ്), സന്ധ്യ (മൈക്രോ ബയോളജിസ്റ്റ്, ഓസ്ട്രേലിയ). … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

