തൊടുപുഴ ∙ കാരിക്കോട്– തെക്കുംഭാഗം റോഡിൽ കീരികോട് ഭാഗത്തെ വളവിൽ പൈപ്പ് പൊട്ടിയ ഭാഗം കുഴിയായി കിടക്കുന്നത് യാത്രക്കാരെ അപകടത്തിലാക്കുന്നു. ഏതാനും മാസം മുൻപ് ഇവിടെ പൈപ്പ് പൊട്ടിയതാണ്.
പൈപ്പ് നന്നാക്കിയെങ്കിലും ഇതിനായി കുഴിയെടുത്ത ഭാഗം ശരിയായി മൂടിയില്ല. ഇവിടെ കുറച്ച് കോൺക്രീറ്റ് ഇട്ടതാണ് ആകെ ചെയ്ത പണി.
ഇതാകട്ടെ ഏതാനും ദിവസത്തിനകം വാഹനങ്ങൾ കയറിയപ്പോൾ ഇളകിപ്പോയി. വീണ്ടും ഇവിടെ കുഴിയായി മാറി.
വീതി കുറവുള്ള ഭാഗവും വളവുമായ ഇവിടെ വാഹനങ്ങൾ പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ കുഴിയിൽ ചാടി അപകടമുണ്ടാകുന്നത് പതിവാണ്.
തൊടുപുഴ ഭാഗത്തേക്ക് വരുന്ന യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. തൊട്ടടുത്ത് വരുമ്പോഴാണ് പലപ്പോഴും റോഡിലെ കുഴി ശ്രദ്ധിക്കുന്നന്നത്.
ഇതോടെ പലരും കുഴിയിൽ ചാടി അപകടവും ഉണ്ടാകും.
പൈപ്പ് പൊട്ടിയ ഭാഗം നന്നാക്കേണ്ടത് ജലഅതോറിറ്റിയുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് പൊതുമരാമത്ത് അധികൃതർ കൈ കഴുകുന്നതാണ് പ്രധാന പ്രശ്നം. കുഴിയെടുത്ത ഭാഗം ശരിയായി നന്നാക്കിയോ എന്നു പോലും നോക്കാൻ ആരുമില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ആധുനിക നിലവാരത്തിൽ ടാർ ചെയ്ത റോഡിൽ ഇതിനു പുറമേ തെക്കുംഭാഗം ഓറഞ്ച് വില്ല ഭാഗത്തും മഠത്തിനു സമീപവും പൈപ്പ് പൊട്ടി റോഡ് തകർന്ന ഭാഗം ഇതേ പോലെ കുഴിയായി കിടക്കുകയാണ്.
ഓറഞ്ച് വില്ലയ്ക്ക് സമീപവും വളവിലാണ് കുഴി.
അതുപോലെ കീരികോട് തീപ്പെട്ടി കമ്പനി ഭാഗത്ത് ടൈൽ ഇട്ടിരിക്കുന്ന ഭാഗം കുഴികളായി കിടക്കുന്നതും ഇരുചക്ര വാഹന യാത്രക്കാരെ അപകടത്തിലാക്കുകയാണ്. പൊതുമരാമത്ത് അധികൃതർ എത്രയും പെട്ടെന്ന് വിഷയത്തിൽ ഇടപെട്ട് റോഡ് നന്നാക്കാനുള്ള നടപടി ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

