തൊമ്മൻകുത്ത്∙ ചപ്പാത്ത് പൊളിച്ച് പാലം പണിയാനും ചപ്പാത്ത് പൊളിക്കുമ്പോൾ ഗതാഗത തടസ്സം ഒഴിവാക്കാൻ തൊമ്മൻകുത്ത് പുഴയ്ക്ക് കുറുകെ താൽക്കാലിക പാലം പണിയാനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടിയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പാലം പണി തുടങ്ങാൻ നടപടിയില്ല. വനംവകുപ്പ് അനുമതി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ഫെബ്രുവരി 6നാണ് ഇതുസംബന്ധിച്ചു ഉത്തരവ് സംസ്ഥാന വനം വന്യജീവി വകുപ്പ് അഡി. ചീഫ് സെക്രട്ടറിക്ക് ലഭിച്ചത്.
രണ്ടു വർഷത്തിനുള്ളിൽ അനുമതി പ്രകാരമുള്ള ജോലികൾ പൂർത്തിയായിരിക്കണമെന്നും ഉത്തരവിലുണ്ട്.
തിരുവനന്തപുരത്തുള്ള റീ ബിൽഡ് കേരളയുടെ അനുമതി ലഭിക്കാൻ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ അടച്ചിട്ടും സമാന്തര പാലത്തിനുള്ള അനുമതി വനംവകുപ്പ് ഇതുവരെയും നൽകിയില്ല. മഴക്കാലമായാൽ വെള്ളക്കെട്ടുണ്ടാകുമെന്നും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]