ചെറുതോണി ∙ ജലജീവൻ മിഷന്റെ 23-ാമത് ജില്ലാ വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷൻ യോഗം കലക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന ജലജീവൻ മിഷന്റെ പ്രവർത്തന പുരോഗതി യോഗത്തിൽ അവലോകനം ചെയ്തു.
241,261 കുടിവെള്ള കണക്ഷനുകൾക്കാണ് ജില്ലയിൽ ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ 40464 കണക്ഷനുകൾ നൽകി.
അവശേഷിക്കുന്നവ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ജില്ലയിലാകെ 23 ശുദ്ധജല വിതരണ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. പദ്ധതികൾ നടപ്പിലാക്കുന്നതിന് വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിനും സാങ്കേതിക വിദഗ്ധന്റെ കാലാവധി അടുത്ത ആറുമാസത്തേക്ക് കൂടി നീട്ടി നൽകുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ വാട്ടർ ആൻഡ് സാനിറ്റേഷൻ മിഷൻ മെംബർ സെക്രട്ടറിയും തൊടുപുഴ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുമായ ടി.എൻ.സജി, കട്ടപ്പനയിലെ പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എം.സുധീർ എന്നിവർ പ്രവർത്തന പുരോഗതി വിശദീകരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]