വായ്പയ്ക്ക് അപേക്ഷിക്കാം
തൊടുപുഴ ∙ കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ, ഇടുക്കി ജില്ലയിലെ പട്ടികജാതി വിഭാഗത്തിൽപെട്ട കുടുംബശ്രീ അംഗങ്ങൾക്ക് ഒരു ലക്ഷം രൂപയും പട്ടികവർഗക്കാർക്ക് 50,000 രൂപയും മിതമായ പലിശ നിരക്കിൽ സിഡിഎസ് മുഖേന അനുവദിക്കുന്ന ബൾക്ക് വായ്പയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.
കുടുംബശ്രീ അംഗങ്ങൾ അതത് സിഡിഎസുകളുമായി ബന്ധപ്പെടുക.
സപ്ലൈകോ ഓണം ഫെയർ ഉദ്ഘാടനം ഇന്ന്
അടിമാലി ∙സപ്ലൈകോ ഓണം ഫെയർ ദേവികുളം താലൂക്ക് തല ഉദ്ഘാടനം ഇന്ന് അടിമാലിയിൽ. സപ്ലൈകോ പീപ്പിൾ ബസാറിൽ 3ന് നടക്കുന്ന ചടങ്ങിൽ എ.രാജ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ അധ്യക്ഷയാകും.
ഹോർട്ടികോർപ് സ്റ്റാൾ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പനും ആദ്യ വിൽപന ജില്ല പഞ്ചായത്ത് അംഗം സോളി ജീസസും നിർവഹിക്കും. 4ന് സമാപിക്കും.
ഓണം വാരാഘോഷം 3 മുതൽ 10 വരെ
തൊടുപുഴ∙ ജില്ലയിലെ ഓണം വാരാഘോഷ പരിപാടികൾ 3 മുതൽ 10 വരെ നടക്കും.
ജില്ലാതല ഉദ്ഘാടനം ചെറുതോണിയിലും സമാപനം തൊടുപുഴയിലും നടക്കും. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ടൂറിസം വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായി സംഘടനകൾ എന്നിവ സംയുക്തമായാണ് 5 നിയോജക മണ്ഡലങ്ങളിലും ഓണാഘോഷം സംഘടിപ്പിക്കുന്നത്.
ഓണാഘോഷം
മൂന്നാർ ∙ തോക്കുപാറ ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷം ഇന്നു വൈകിട്ട് 5ന്. മുട്ടനോലിൽ ജോയിയുടെ ഭവനത്തിൽ നടക്കുന്ന ആഘോഷങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കലാകായിക മത്സരങ്ങൾ, സമ്മാനദാനം, പായസവിതരണം എന്നിവയുണ്ടായിരിക്കും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]