തൊടുപുഴ ∙ മാത്യു കുഴൽനാടൻ എംഎൽഎ ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ വാങ്ങിയ വസ്തുവിൽ, കയ്യേറിയ 53 സെന്റ് സ്ഥലം അധികമുണ്ടെന്ന് ഇടുക്കി ജില്ലാ വിജിലൻസ് വിഭാഗം സംസ്ഥാന വിജിലൻസിനു റിപ്പോർട്ട് നൽകി. 53 സെന്റ് സർക്കാർ ഭൂമി കയ്യേറിയിട്ടുണ്ടെന്നും അതേസമയം മാത്യു കുഴൽനാടൻ വസ്തു വാങ്ങുമ്പോൾത്തന്നെ ഈ 53 സെന്റും വസ്തുവിന്റെ ഭാഗമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
2008ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട
സ്ഥലത്താണു മാത്യു കുഴൽനാടന്റെ റിസോർട്ട് സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം വിൽപന നടത്താനാകില്ല.
വില്ലേജ് ഓഫിസർ ചട്ടങ്ങൾ മറികടന്നാണു ഭൂമി പോക്കുവരവു ചെയ്തത്. എന്നാൽ ഇതിൽ മാത്യു കുഴൽനാടന് പങ്കുള്ളതായി തെളിവില്ല.2022ൽ മാത്യു കുഴൽനാടനും 2 സുഹൃത്തുക്കളും ചേർന്നാണു സൂര്യനെല്ലിയിൽ ഒരേക്കർ 14 സെന്റ് ഭൂമിയും 3 കെട്ടിടങ്ങളും വാങ്ങിയത്.
താൻ സ്ഥലം വാങ്ങിയ ശേഷം ഒരു സെന്റ് പോലും കൂട്ടിച്ചേർത്തിട്ടില്ലെന്ന് എംഎൽഎ നേരത്തേ വിജിലൻസിനു മൊഴി നൽകിയിരുന്നു.
കുഴൽനാടനെ ഇ.ഡി ചോദ്യം ചെയ്യും
കൊച്ചി∙ ഇടുക്കി ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമിച്ചെന്ന ആരോപണത്തിൽ യുഡിഎഫ് എംഎൽഎ മാത്യു കുഴൽനാടനെതിരെ കള്ളപ്പണ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പ്രാഥമിക തെളിവെടുപ്പു പൂർത്തിയാക്കി. സ്ഥലത്തിന്റെ മുൻ ഉടമയെ ചോദ്യം ചെയ്തു രേഖകൾ ശേഖരിച്ചു.
മാത്യു കുഴൽനാടനെ ചോദ്യം ചെയ്യാനുള്ള നോട്ടിസ് ഉടൻ നൽകും. ആരോപണത്തിൽ ആദ്യം കേസ് റജിസ്റ്റർ ചെയ്ത സംസ്ഥാന വിജിലൻസിന്റെ പക്കൽ നിന്നുള്ള രേഖകളും ഇ.ഡി ശേഖരിച്ചു.
ഈ കേസിൽ 16–ാം പ്രതിയായ മാത്യു കുഴൽനാടൻ അടക്കം 21 പ്രതികളുടെ സ്വത്തുവിവരങ്ങളും ഇടപാടുകളും ഇ.ഡി മൂന്നു മാസമായി പരിശോധിക്കുന്നു. ഗൗരവമുള്ള കേസാണെന്നും ഈ ഘട്ടത്തിൽ പ്രതികരിക്കുന്നില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു. ചിന്നക്കനാൽ പാപ്പാത്തി ചോലയിലെ 50 സെന്റ് ഭൂമി കയ്യേറിയെന്നാണ് ആരോപണം.
റവന്യു വകുപ്പും വിജിലൻസുമാണ് ഇതുവരെ ആരോപണം പരിശോധിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]