
നെടുങ്കണ്ടം∙ പണികൾ പൂർത്തിയാക്കി ബോർഡും സ്ഥാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഉടുമ്പൻചോലക്കാരുടെ ‘ശങ്ക’യകറ്റാൻ ഇനിയും കാത്തിരിക്കണം. ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി ഉടുമ്പൻചോലയിൽ വഴിയോര വിശ്രമകേന്ദ്രം നിർമിച്ചു മാസങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെയും ഉദ്ഘാടനം നടത്തിയിട്ടില്ല. ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് വിശ്രമകേന്ദ്രം നിർമിച്ചത്.
സംസ്ഥാന വ്യാപകമായി നടപ്പിലാക്കിയ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായായിരുന്നു നിർമാണം.
എന്നാൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും പൊതുജനത്തിന് തുറന്നു നൽകിയിട്ടില്ല. വിശ്രമകേന്ദ്രത്തിൽ ഉപയോഗിക്കാനുള്ള ജലം എത്തിക്കാൻ കഴിയാത്തതിനാലാണ് പ്രവർത്തനമാരംഭിക്കാൻ വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്. ജല അതോറിറ്റിയിൽനിന്ന് ഉടൻ തന്നെ വിതരണം ആരംഭിക്കുമെന്നും വിശ്രമകേന്ദ്രം തുറന്നു നൽകുമെന്നും പഞ്ചായത്തധികൃതർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]