
അടിമാലി ∙ കുട്ടികളുമായെത്തിയ സ്കൂൾ ബസ് റോഡിലെ വൻ കുഴിയിൽ താഴ്ന്നു. കുട്ടികളെ സ്കൂളിൽ എത്തിച്ചത് നാട്ടുകാരുടെ ജീപ്പിൽ.
മാങ്കുളത്തേക്കു പോകുന്ന പീച്ചാട് – പ്ലാമല റോഡിൽ പത്തേക്കർ കവലയ്ക്ക് സമീപം ഇന്നലെ രാവിലെ 8.30നാണ് ബസ് കുഴിയിൽ അകപ്പെട്ടത്. മണിക്കൂറുകൾ നീണ്ട
കഠിനപരിശ്രമത്തിന് ഒടുവിലാണ് വാഹനം കുഴിയിൽ നിന്ന് കയറ്റാനായത്. ചെളിക്കുഴിയിൽ കുടുങ്ങിയത് കല്ലാർ വട്ടിയാർ ഗവ.
ഹൈസ്കൂളിന്റെ വാഹനമാണ്. മുൻഭാഗത്തെ ടയർ ചെളിയിൽ താഴ്ന്നതോടെ ബംപർ റോഡിൽ ഇടിച്ചു.
വിവരം അറിഞ്ഞെത്തിയ നാട്ടുകാർ കുട്ടികളെ ജീപ്പിൽ കയറ്റി കൃത്യസമയത്തു തന്നെ സ്കൂളിൽ എത്തിച്ചു. അടിമാലിയിൽ നിന്ന് കൊരങ്ങാട്ടി വഴി മാങ്കുളത്തേക്കുള്ള ദൂരം കുറഞ്ഞ റോഡിന്റെ ഭാഗമാണിത്. പ്ലാമലയ്ക്ക് സമീപം മുതൽ പീച്ചാട് വരെയുള്ള ദൂരം വൻകുഴികൾ നിറഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പു കാലത്ത് റോഡിൽ ടാറിങ് ജോലികൾ നടന്നെങ്കിലും നിർമാണത്തിനു പിന്നാലെ തകർന്നു. പിന്നീട് പള്ളിവാസൽ പഞ്ചായത്ത് തിരിഞ്ഞു നോക്കിയിട്ടില്ല. മാങ്കുളത്തേക്കുള്ള വിനോദസഞ്ചാരികൾ കൂടുതലായി ആശ്രയിക്കുന്ന റോഡാണിത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]