
മൂന്നാർ∙ ഒരാഴ്ചയായി തോട്ടം മേഖലയിൽ കാട്ടാനശല്യം രൂക്ഷമായി തുടരുന്നു. കുട്ടിയാർവാലി, അരുവിക്കാട് മേഖലയിലാണ് ഒരാഴ്ചയായി പടയപ്പയുള്ളത്.
തൊഴിലാളി ലയങ്ങൾക്കു സമീപവും അടുക്കള തോട്ടങ്ങളിലുമായി ചുറ്റിക്കറങ്ങുന്ന പടയപ്പ പച്ചക്കറി കൃഷികൾ വ്യാപകമായി തിന്നുതീർത്തു. ചൊവ്വാഴ്ച പകൽ അരുവിക്കാട് തേയില ഫാക്ടറിക്കു സമീപം പടയപ്പ എത്തിയിരുന്നു.
ലക്ഷ്മി ഒറ്റപ്പാറയിൽ വിരിഞ്ഞ കൊമ്പൻ എന്ന ആനയാണ് ഒരാഴ്ചയായുള്ളത്.
പകലും രാത്രിയുമായി ജനവാസ മേഖലയിൽ കറങ്ങി നടക്കുകയാണ് വിരിഞ്ഞ കൊമ്പൻ. കഴിഞ്ഞ 3 ദിവസമായി മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററിന് സമീപമുള്ള പുൽമേട്ടിൽ 4 ആനകളാണ് മേഞ്ഞുനടക്കുന്നത്.
തീറ്റ കഴിഞ്ഞു മടങ്ങുന്ന ആനകൾ സമീപത്തെ എസ്റ്റേറ്റുകളിലെ ജനവാസ മേഖലകളിലാണ് നിൽക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]