
ഇത് റോഡാണ്, പാർക്കിങ് ഗ്രൗണ്ടല്ല; കുരുക്കായി റോഡിലെ പാർക്കിങ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
തൊടുപുഴ ∙ നഗരത്തിലെ പഴയകാല ബൈപാസായ മൗണ്ട് സീനായ് വടക്കുംമുറി റോഡിലെ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായി പരാതി.മൂവാറ്റുപുഴ റോഡിൽ നിന്നു പ്രവേശിക്കുന്ന ഭാഗത്തു തന്നെ റോഡരികിൽ ചിലർ കാർ നിർത്തി ഇടുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. റോഡിന്റെ ഒരു വശത്ത് വ്യാപാര സ്ഥാപനങ്ങളുടെ പാർക്കിങ്ങാണ്. മറുവശത്ത് ചിലർ റോഡിൽ തന്നെ വാഹനം നിർത്തിയിട്ട് പോകും. ഇതോടെ ഇതുവഴി പോകാനാകാതെ മറ്റു വാഹന യാത്രക്കാർ ദുരിതത്തിലാകും.
ഇപ്പോൾ തിയറ്ററിലേക്കും മറ്റും പോകുന്ന വാഹനങ്ങളും മങ്ങാട്ടുകവല, നാലുവരി പാത തുടങ്ങിയ ഭാഗത്തേക്കും അവിടെനിന്നു തിരികെയും വരുന്ന വാഹനങ്ങളും എല്ലാമായി ഈ റോഡിൽ തിരക്ക് ഏറെയാണ്. ഇതിനിടെയാണ് ചിലർ റോഡിൽ തന്നെ വാഹനങ്ങൾ ഇട്ടിട്ടു പോകുന്നത്. ഇരു വശത്തു നിന്നും വാഹനങ്ങൾ എത്തുന്നതോടെ ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. വീതി കുറഞ്ഞ റോഡിലെ പാർക്കിങ് നിരോധിക്കാൻ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.