രാജകുമാരി ∙ ജില്ലയിൽ വ്യാപകമായി നെൽക്കൃഷി നശിച്ചത് കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രത്യേക പ്രതിഭാസം കാരണമാണെന്ന് വയനാട് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലെ വിദഗ്ധ സംഘം നടത്തിയ പഠനത്തിൽ കണ്ടെത്തി. കഞ്ഞിക്കുഴി പഞ്ചായത്തിലെ മക്കുവള്ളി പാടശേഖരം, ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലുൾപ്പെടുന്ന മുട്ടുകാട് പാടശേഖരം എന്നിവിടങ്ങളിൽ മാത്രം 100 ഏക്കറിലധികം സ്ഥലത്തെ നെൽക്കൃഷി നശിച്ചിരുന്നു.
ഇത് ‘ലീഫ് ബ്ലൈറ്റ്’ എന്നറിയപ്പെടുന്ന രോഗം മൂലമാണെന്നായിരുന്നു കൃഷി വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇവിടെ നിന്നുള്ള സാംപിൾ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് നെല്ലിന്റെ കതിരുകൾ പുറത്തേക്ക് വരാത്ത അപൂർവമായ പ്രതിഭാസമാണിതെന്ന് കണ്ടെത്തിയത്.
കുറഞ്ഞ താപനില സമ്മർദം (ലോ ടെംപറേച്ചർ സ്ട്രെസ് – എൽടിഎസ്) മൂലമാണ് ഇൗ പ്രതിഭാസമുണ്ടാകുന്നതെന്ന് അധികൃതർ അറിയിച്ചു.
വയനാട്ടിലെ വിവിധ ഭാഗങ്ങളിലും സമാനമായ പ്രശ്നമുണ്ടായി. പുഷ്പീകരണം പോലുള്ള നിർണായക വളർച്ചാഘട്ടത്തിൽ താപനില കുറഞ്ഞ് എൽടിഎസ് രൂപപ്പെട്ടാൽ പരാഗണം കാര്യക്ഷമമാകാതെ ഒഴിഞ്ഞ ധാന്യങ്ങൾ രൂപപ്പെടുന്നു.
ഏതാനും ദിവസമെങ്കിലും 15 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള താപനില അനുഭവപ്പെട്ടാൽ പരാഗണങ്ങളുടെ ജീവശേഷി, പരാഗണം എന്നിവയെ ഗുരുതരമായി ബാധിക്കും.
7 MINUTES AGO
1 HOUR 37 MINUTES AGO
1 HOUR 38 MINUTES AGO
ചില പാടശേഖരങ്ങളിൽ ലീഫ് ബ്ലൈറ്റ്, ഷീത്ത് ബ്ലൈറ്റ് തുടങ്ങിയ രോഗങ്ങൾ കണ്ടെത്തിയെങ്കിലും നെൽച്ചെടികളിലെ കതിരുകളിൽ ധാന്യം രൂപപ്പെടാതെ പോയതിന്റെ യഥാർഥ കാരണം അതാകണമെന്നില്ലെന്നാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ.
കൂടുതൽ പഠനം ആവശ്യം
നെൽക്കൃഷിക്കുണ്ടായ നാശം കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണോ എന്ന് ഉറപ്പിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ വാദം. സാധാരണയായി കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ ആദ്യം പ്രകടമാകുന്നത് കാർഷിക മേഖലയിലാണ്. 2025ൽ കുറഞ്ഞ താപനില അനുഭവപ്പെട്ടത് 12 ദിവസമായിരുന്നു.
എന്നാൽ ഇൗ വർഷം ഇതുവരെ 15 ദിവസത്തോളം 13 ഡിഗ്രി സെൽഷ്യസിൽ താഴെ കുറഞ്ഞ താപനില രേഖപ്പെടുത്തി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

