ചെറുതോണി ∙ അധ്യാപികയായി 38 വർഷത്തെ സേവനത്തിനു ശേഷം പ്രസിഡന്റായി കഞ്ഞിക്കുഴി പഞ്ചായത്തിലെത്തിയ കോമളം മോഹൻദാസിനെ കാത്തിരുന്നത് ശിഷ്യഗണങ്ങളുടെ നീണ്ട നിര.
ടീച്ചർ ചുരുളി എസ്എൻ സ്കൂളിലെ അധ്യാപികയായിരുന്നു. ഇപ്പോൾ, പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട
സോയിമോൻ സണ്ണി, ടീച്ചറുടെ ശിഷ്യനായിരുന്നു. തട്ടേക്കണ്ണി വാർഡിൽനിന്നു ജയിച്ച അനിത സുനിലും കീരിത്തോട് വാർഡിൽനിന്നു ജയിച്ച അന്നമ്മ ബാബുവും ടീച്ചർ പഠിപ്പിച്ച കുട്ടികൾ തന്നെ.
അഞ്ചുകുടി വാർഡിൽനിന്നു ജയിച്ച സാവിത്രി സതീശന്റെ രണ്ടു മക്കൾക്കും അക്ഷരം പകർന്നു കൊടുത്തതും ടീച്ചറായിരുന്നു.
ആൽപാറ വാർഡിൽനിന്നു ജയിച്ച സന്ധ്യ രാജേഷിന്റെ രണ്ടു മക്കളെ പഠിപ്പിച്ചതും ടീച്ചറായിരുന്നു. പഞ്ചായത്ത് ഓഫിസിലും രണ്ടു ജീവനക്കാർ ടീച്ചറുടെ ശിഷ്യരാണ്.
കെസിൽ വർഗീസും ജസ്റ്റിനും. കോമളം ടീച്ചറുടെ ഭർത്താവ് മോഹൻദാസും 33 വർഷം അധ്യാപകനായിരുന്നു.
കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ് അദ്ദേഹം. രണ്ടുമക്കളാണ് ഇരുവർക്കും.
വീണയും വിഷ്ണുവും. രണ്ടു പേരും ഓസ്ട്രേലിയയിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

