കട്ടപ്പന∙ ലഹരിയുടെ വേരറുക്കുന്നതു വരെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് രമേശ് ചെന്നിത്തല എംഎൽഎ . സംസ്ഥാനത്തെ ഓരോ സ്കൂളുകളിലും കോളജുകളിലും പ്രൗഡ് കേരളയുടെ പ്രവർത്തനങ്ങൾ എത്തുമെന്ന് ചെന്നിത്തല അറിയിച്ചു. ജാഥ അംഗങ്ങൾക്ക് കട്ടപ്പന ഗാന്ധി സ്ക്വയറിൽ വച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ലഹരിക്കെതിരെ ജനങ്ങളെ അണി നിരത്തി പ്രതിരോധം തീർക്കാൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രൂപംകൊണ്ട രാഷ്ട്രീയ രഹിത മുന്നേറ്റമാണ് പ്രൗഡ് കേരള.കോരിച്ചൊരിയുന്ന മഴയിലും ആവേശമുയർത്തി ചെന്നിത്തല നയിക്കുന്ന ‘വാക്ക് എഗൻസ്റ്റ് ഡ്രഗ്സ്’ പരിപാടി നടന്നു.
ഡീൻ കുര്യാക്കോസ് എംപി ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് സണ്ണി പൈമ്പിള്ളി, കേരള കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രഫ.
എം.ജെ.ജേക്കബ്, കട്ടപ്പന മുനിസിപ്പൽ ചെയർപഴ്സൻ ബീന ടോമി, കാർട്ടൂണിസ്റ്റ് ജിതേഷ്ജി, അനിൽകുമാർ, ജോഷി, യൂസഫ് മൗലവി അൽ കൗസരി, എ.കെ.മനു, കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ.പൗലോസ്, കെപിസിസി സെക്രട്ടറി എസ്.അശോകൻ, ഇബ്രാഹിംകുട്ടി കല്ലാർ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

