മറയൂർ∙ തമിഴ്നാട് ഉദുമൽപേട്ടയ്ക്ക് സമീപം കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ കഴിഞ്ഞദിവസം ചിന്നാർ വന്യജീവി സങ്കേതത്തിലെ തമിഴ്നാട് വനമേഖലയായ ആനമല കടുവ സങ്കേതത്തിൽ തുറന്നുവിട്ടു. ഉദുമൽപേട്ട ആണ്ടിപ്പെട്ടി ഗ്രാമപ്രദേശങ്ങളിൽ ഒരു മാസമായി പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു.
ഇതിനിടയിലാണ് തോട്ടത്തിൽ ഇറങ്ങിയ പുലി കുടുങ്ങിയത്. ഇതേ തുടർന്ന് സമീപത്തെ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെത്തുടർന്ന് വനപാലകരെത്തി മയക്കുവെടിവച്ച് കൂട്ടിലാക്കി മറയൂർ സമീപം ചിന്നാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി വനമേഖലയായ ആനമല കടുവ സങ്കേതത്തിൽ തുറന്നുവിട്ടത്.
ഇപ്പോഴും പ്രദേശത്ത് കരിമ്പുലി ഉള്ളതായും ഇതിനെയും നിരീക്ഷിച്ചു പിടികൂടണമെന്നും കർഷകർ പറഞ്ഞു. തമിഴ്നാട് കേരള വനാതിർത്തിയിൽ പുലിയെ തുറന്നുവിട്ട
സാഹചര്യത്തിൽ പുലി ചിന്നാർ വന്യജീവി സങ്കേതം കടന്ന് മറയൂരിലെ ജനവാസ മേഖലയിൽ എത്തുമോയെന്ന ഭീതിയിലാണ് മറയൂർ നിവാസികൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

