മറയൂർ∙ ലക്കത്തിലെ കാളിയമ്മൻ ക്ഷേത്രത്തിലും ചുടലമാടൻ സ്വാമി ക്ഷേത്രത്തിലും മോഷണം. കഴിഞ്ഞദിവസം രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്.
ക്ഷേത്രത്തിന്റെ ഗേറ്റിന്റെ പൂട്ടുപൊട്ടിച്ച മോഷ്ടാക്കൾ ഭണ്ഡാരങ്ങൾ കുത്തിപ്പൊട്ടിച്ചു പണം കവർന്നു. കാളിയമ്മൻ ക്ഷേത്രത്തിനുള്ളിൽ കടന്ന മോഷ്ടാക്കൾ അമ്മന് ചാർത്തിയിരുന്ന 6 ഗ്രാം സ്വർണമായും മോഷ്ടിച്ച് കടന്നു.
അലമാരയിൽ സൂക്ഷിച്ചിരുന്ന 12,000 രൂപയും കവർന്നു. പിറ്റേദിവസം രാവിലെ പൂജാരി മാടസ്വാമി പൂജയ്ക്കായി നടതുറക്കാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
ഉടൻ തന്നെ ക്ഷേത്ര കമ്മിറ്റിയിലെ ഭാരവാഹികളെ വിവരമറിയിച്ചു. ക്ഷേത്രം സന്ദർശിച്ച വിജി, ശേഖർ, മുനിയാണ്ടി, ബാബു, എന്നിവർ മറയൂർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.
പൊലീസ് ക്ഷേത്രങ്ങൾ സന്ദർശിച്ച് മോഷ്ടാക്കൾക്കായി അന്വേഷണം നടത്തിവരുന്നു.
പട്ടാപ്പകൽ വീട്ടിലും മോഷണം
മറയൂർ സഹായഗിരിയിൽ ബിനു പൊന്നൂസിന്റെ വീട്ടിൽ പട്ടാപ്പകൽ മോഷണം നടന്നു. ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ഇയർഫോൺ, പഴ്സ് ഉൾപ്പെടെയുള്ള സാധനങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.
മറയൂർ പൊലീസിൽ പരാതി നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

