തൊടുപുഴ∙ വാഹനങ്ങൾ കയറ്റിയിറക്കാനോ പാർക്ക് ചെയ്യാനോ കഴിയാത്ത വിധം തകർന്ന് കോതായിക്കുന്ന് ടാക്സി സ്റ്റാൻഡ്. മുനിസിപ്പൽ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ഈ ടാക്സി സ്റ്റാൻഡിൽ ഒരു വാഹനം പാർക്ക് ചെയ്യുന്നതിന് ദിവസേന 20 രൂപ വീതം നഗരസഭ ഈടാക്കുന്നുമുണ്ട്.
സ്വകാര്യ വാഹനങ്ങളും ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്. സ്റ്റാൻഡിലെ ടാറിങ് പൊളിഞ്ഞ് മെറ്റൽ ഇളകി തകർന്നിട്ട് ഒന്നര വർഷത്തിലേറെയായെന്ന് ടാക്സി ഡ്രൈവർമാർ പറയുന്നു. നന്നാക്കണമെന്ന് അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും ഉടൻ നന്നാക്കുമെന്ന മറുപടിയിൽ എല്ലാം അവസാനിക്കുമെന്ന് ഇവർ പറയുന്നു.
വാഹനങ്ങൾ സ്റ്റാൻഡിലേക്ക് കയറി വരുമ്പോൾ ചക്രങ്ങൾക്കിടയിൽനിന്ന് കല്ലുകളും മെറ്റലും തെറിച്ച് മറ്റു വാഹനങ്ങൾക്ക് കേടുപാടുണ്ടാകാറുണ്ട്.
ഐഎംഎ റോഡിൽനിന്ന് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗം ടാറിങ് അടർന്നു മാറി അരയടിയോളം താഴ്ചയുള്ള കട്ടിങ് രൂപപ്പെട്ടിട്ടുള്ളതിനാൽ ഇതുവഴി വാഹനം കയറുമ്പോഴും ഇറങ്ങുമ്പോഴും അടിഭാഗം തട്ടി തകരുന്നതും പതിവാണ്. പണം നൽകി പണി വാങ്ങേണ്ട എന്നു കരുതി ടാക്സി വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാത്ത സ്ഥിതിയാണെന്നും ഡ്രൈവർമാർ പറയുന്നു.
ടാറിങ് എത്രയും വേഗം പൂർത്തിയാക്കി അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്താൻ നഗരസഭാ അധികൃതർ തയ്യാറാകണമെന്നാണ് ഇവരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]