മ്ലാമല∙ നിർമാണം പാതിവഴിയിലെത്തിയ ഇൻഡോർ ഷട്ടിൽ കോർട്ട് തകർന്നു, സ്കൂൾ പ്രവൃത്തി ദിവസമായിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം. ജില്ലാ പഞ്ചായത്ത് 2018-20 കാലഘട്ടത്തിൽ 10 ലക്ഷം രൂപ മുടക്കി മ്ലാമലയിൽ നിർമിച്ച ഇൻഡോർ ഷട്ടിൽ കോർട്ടിന്റെ മേൽക്കൂര ഉൾപ്പെടെയാണ് ഇന്നലെ നിലംപതിച്ചത്.
പൈപ്പുകൾ സ്ഥാപിച്ച് അതിന് മുകളിലാണ് മേൽക്കൂര നിർമിച്ചത്. ഈ പൈപ്പുകൾക്ക് ചുറ്റും കോൺക്രീറ്റ് ചെയ്യേണ്ടതായിരുന്നു.
അത് ചെയ്യാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
മ്ലാമല പൂണ്ടിക്കുളം ഭാഗത്ത് ദിപു പ്ലാപ്പള്ളി, സെബാസ്റ്റ്യൻ പൂണ്ടിക്കുളം എന്നിവർ വിട്ടുനൽകിയ 8 സെന്റ് സ്ഥലത്താണ് കോർട്ട് നിർമിക്കുന്നത്. ഫണ്ട് തികയാതെ വന്നതോടെ നിർമാണം പാതിവഴിയിൽ നിലച്ചു.
കഴിഞ്ഞ ഭരണസമിതി 10 ലക്ഷം രൂപ കൂടി അനുവദിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യംമൂലം ഒരു നടപടികളും ഉണ്ടായില്ല. നിലവിലുള്ള ഭരണസമിതി അധികാരമേറ്റപ്പോൾ ഈ തുക വകമാറ്റി.
എന്നാൽ ജനങ്ങളുടെ തുടർച്ചയായ സമ്മർദം മൂലം വീണ്ടും 10 ലക്ഷം അനുവദിച്ചു.
ഇതിന്റെ എസ്റ്റിമേറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കഴിഞ്ഞ ആഴ്ചയാണ് ഉദ്യോഗസ്ഥരെത്തി മടങ്ങിയത്. പൈപ്പുകൾ സ്ഥാപിച്ച് മേൽക്കൂരയുടെ നിർമാണം പൂർത്തീകരിച്ചതല്ലാതെ മറ്റു പണികൾ ഒന്നും നടത്തിയിരുന്നില്ല.
എല്ലാ ദിവസം സമീപത്തെ കുട്ടികൾ ഇവിടെ കളിക്കാൻ എത്തുന്നുണ്ട്. കുട്ടികളെല്ലാം സ്കൂളിൽ പോയ സമയത്ത് ഇതു തകർന്നു വീണതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]