
മൂന്നാർ∙ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വീണ മണ്ണും കല്ലുകളും നീക്കം ചെയ്ത് വാഹനങ്ങൾ കടന്നു പോകുന്ന വിധത്തിലാക്കി. എന്നാൽ ജിയോളജിസ്റ്റിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ ഗതാഗതം പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂവെന്ന് ദേവികുളം സബ് കലക്ടർ പറഞ്ഞു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ജില്ലാ ജിയോളജി വിഭാഗം ഇന്നലെ പരിശോധന നടത്തി.
ഗതാഗതം പുനരാരംഭിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് സംഘം കലക്ടർക്ക് ഉടൻ റിപ്പോർട്ട് നൽകും.
നാലു യന്ത്രങ്ങളുടെ സഹായത്തോടെ രണ്ടു ദിവസം കൊണ്ടാണ് ദേവികുളം റോഡിൽ ഇടിഞ്ഞു വീണ പാറകളും മണ്ണും നീക്കം ചെയ്തത്. വാഹനങ്ങൾക്ക് കടന്നുപോകാവുന്ന വിധത്തിലാണ് ഇവ നീക്കം ചെയ്തത്.
മണ്ണും പാറകളും പൂർണമായി നീക്കം ചെയ്യാൻ ഒരാഴ്ചയിലധികം സമയം വേണ്ടിവരും. വാഹനങ്ങൾ കടന്നുപോകാൻ സൗകര്യമുണ്ടാക്കിയെങ്കിലും മലയുടെ ഒരു ഭാഗത്ത് ചെറിയ മഴ പെയ്താൽ പോലും ഇടിഞ്ഞു വീഴാവുന്ന വിധത്തിൽ മണ്ണും പാറകളും ഇളകി ഇരിക്കുന്നുണ്ട്.
അപകട സാധ്യതയുള്ളതിനാൽ രാത്രി സമയത്തും മഴ പെയ്യുമ്പോഴും ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിക്കാനാണ് സാധ്യത.
കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലാണ് ദേശീയ പാതയിലെ 2018ൽ ഉരുൾപൊട്ടലുണ്ടായതിനു സമീപം മലയിടിഞ്ഞു വീണത്. ഈ സമയം ഇതുവഴി കടന്നുപോയ മിനിലോറി അപകടത്തിൽപെട്ട് ഡ്രൈവർ മരിക്കുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
മലയിടിച്ചിലിനെ തുടർന്ന് ദേശീയപാത വഴിയുള്ള ഗതാഗതം നിലച്ചുകിടക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]