സീറ്റ് ഒഴിവ്
തൊടുപുഴ∙ മണക്കാട് എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളിൽ സീറ്റ് ഒഴിവുണ്ട്. ഇന്ന് 3ന് മുൻപായി സ്കൂളിൽ എത്തണം.
ലീഗൽ മെട്രോളജി പുനഃപരിശോധനാ ക്യാംപ്
കട്ടപ്പന∙ ഉടുമ്പൻചോല ലീഗൽ മെട്രോളജി ഓഫിസിലെ ജൂലൈ മാസത്തെ പുനഃപരിശോധനാ ക്യാംപ് ഇന്ന് ഓഫിസിൽ നടക്കും.
ഓട്ടോ ഫെയർ മീറ്ററുകളുടെ പരിശോധന രാവിലെ 10 മുതൽ 12 വരെയും മറ്റ് അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധന ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയും നടക്കും. പരിശോധനയ്ക്ക് മുൻവർഷത്തെ പരിശോധനാ സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും ഹാജരാക്കണമെന്ന് ഉടുമ്പൻചോല ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു.
അത്ലറ്റിക്സ് ചാംപ്യൻഷിപ്
തൊടുപുഴ ∙ ജില്ലാ അത്ലറ്റിക് അസോസിയേഷൻ നടത്തുന്ന ജില്ലാ ജൂനിയർ അത്ലറ്റിക്സ് ചാംപ്യൻഷിപ് ഓഗസ്റ്റ് ഒന്നിനും 2 നും നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിൽ നടത്തും.
14, 16, 18, 20 എന്നീ പ്രായ വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. 9446223555.
കർഷക പുരസ്കാരം
ഉപ്പുതറ∙ അയ്യപ്പൻകോവിൽ കൃഷിഭവനിൽ കർഷക ദിനത്തോടനുബന്ധിച്ച് കർഷക പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. മികച്ച സമ്മിശ്ര കർഷകൻ, മുതിർന്ന കർഷകൻ, ജൈവ കർഷകൻ, വിദ്യാർഥി കർഷക/ കർഷകൻ, ക്ഷീര കർഷകൻ, വനിത കർഷക, പട്ടികജാതി/ പട്ടിക വർഗ കർഷകൻ, കർഷക തൊഴിലാളി, യുവ കർഷകൻ എന്നീ വിഭാഗങ്ങളിലാണ് അവാർഡ്. വെള്ള കടലാസിൽ തയാറാക്കിയ അപേക്ഷ ആധാർ കാർഡിന്റെ പകർപ്പു സഹിതം ഓഗസ്റ്റ് 5ന് വൈകിട്ട് അഞ്ചിനകം കൃഷിഭവനിൽ സമർപ്പിക്കണം.
റെയ്ൻ 40 പെനൽറ്റി ഷൂട്ടൗട്ട് 3ന്
മൂന്നാർ∙ ഗ്രീൻസ് മൂന്നാറിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ 3ന് നടക്കുന്ന മൂന്നാം പാദ റെയ്ൻ 40 പെനൽറ്റി ഷൂട്ടൗട്ട് മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി.
പഴയ മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിൽ രാവിലെ 9ന് റജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് 9.30ന് എം.എം.മണി എംഎൽഎ മത്സരങ്ങൾ കിക്കോഫ് ചെയ്യും.
സമാപന സമ്മേളനത്തിൽ എ.രാജാ എംഎൽഎ, ഡിവൈഎസ്പി അലക്സ് ബേബി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യും. മൂന്നാറിലെ മൺസൂൺ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അയൽ സംസ്ഥാനത്തു നിന്നുൾപ്പെടെയുള്ള 32 ടീമുകളെ പങ്കെടുപ്പിച്ച് മൂന്നാർ റെയ്ൻ 40 പെനൽറ്റി ഷൂട്ടൗട്ട് മത്സരങ്ങൾ നടത്തുന്നത്. 6 പേരടങ്ങുന്ന ഒരു ടീമിന് 5 പെനൽറ്റി കിക്കുകളാണ് ഉണ്ടാകുന്നത്.
നോക്കൗട്ട് രീതിയിലാണ് മത്സരങ്ങൾ. ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 30000, 20000, 10000, 5000 രൂപ വീതവും കൂടാതെ വ്യക്തിഗത സമ്മാനങ്ങളും ട്രോഫികളും നൽകുന്നുണ്ട്.
കാണികളിൽനിന്നു തിരഞ്ഞെടുക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളുമുണ്ടായിരിക്കുമെന്നും ഗ്രീൻസ് മൂന്നാർ പ്രസിഡന്റ് കെ.എ.മജീദ്, സെക്രട്ടറി ജി.സോജൻ, ട്രഷറർ ബിജു മാത്യു, റെയ്ൻ 40 ഷൂട്ടൗട്ട് മത്സര ചെയർമാൻ കെ.കെ.വിജയൻ, കൺവീനർ ലിജി ഐസക് എന്നിവർ പറഞ്ഞു.
ദേശീയപാത സംരക്ഷണ സമിതി ലോങ് മാർച്ച് നാളെ
തൊടുപുഴ ∙ നേര്യമംഗലം – വാളറ ദേശീയപാത നിർമാണ വിലക്കിനെതിരെ ദേശീയപാത സംരക്ഷണ സമിതി നാളെ ലോങ് മാർച്ച് നടത്തും. രാവിലെ 10.30ന് ആറാംമൈലിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് നേര്യമംഗലം പാലത്തിനു സമീപം സംഗമിക്കും.
തുടർന്ന് പ്രതിഷേധ യോഗം നടക്കും. ദേശീയപാതയുടെ നിർമാണ ജോലികൾ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ചെയർമാൻ പി.എം.ബേബി, കോഓർഡിനേറ്റർ റസാഖ് ചുവരെവേലിൽ, ഡയസ് ജോസ്, കെ.കെ.രാജൻ എന്നിവർ അറിയിച്ചു.
കാർഷിക വികസന സമിതി യോഗം നാളെ
വണ്ണപ്പുറം∙ ഈ മാസത്തെ കാർഷിക വികസന സമിതി യോഗം നാളെ 11ന് പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടക്കും.
കട്ടപ്പന കമ്പോളം
ഏലം: 2550-2750
കുരുമുളക്: 660
കാപ്പിക്കുരു(റോബസ്റ്റ): 190
കാപ്പി പരിപ്പ്(റോബസ്റ്റ): 380
കൊട്ടപ്പാക്ക്: 200
മഞ്ഞൾ: 230, ചുക്ക്: 250
ഗ്രാമ്പൂ: 775, ജാതിക്ക: 285
ജാതിപത്രി: 1475-1875
കൊക്കോ വില അടിമാലി
കൊക്കോ: 95
കൊക്കോ ഉണക്ക: 360
മുരിക്കാശേരി
കൊക്കോ: 150
കൊക്കോ (ഉണക്ക): 400
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]