
കനത്ത മഴയിൽ റോഡിന്റെ ഒരു ഭാഗം താഴ്ന്നു; 50 കുടുംബങ്ങൾ ദുരിതത്തിൽ
രാജകുമാരി∙ കനത്ത മഴയെ തുടർന്ന് സേനാപതി–രാജകുമാരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുളക്കോഴിച്ചാൽ–ആവണക്കുംചാൽ പാലം റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നു. സേനാപതി പഞ്ചായത്തിലെ മൂന്നാം വാർഡിലുള്ള അൻപതോളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന റോഡാണ് ഇടിഞ്ഞുതാഴ്ന്നത്.
അപകട
ഭീഷണി നിലനിൽക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. നിരവധി സ്കൂൾ ബസുകൾ കടന്നു പോകുന്ന റോഡ് ഗതാഗത സാധ്യമല്ലാതായതോടെ വിദ്യാർഥികളും ദുരിതത്തിലായി.
റോഡ് ഇടിഞ്ഞത് മൂലം സമീപത്തെ ഇഞ്ചപ്ലാക്കൽ സിബി, കാെച്ചുവീട്ടിൽ ബിജു എന്നിവരുടെ വീടുകളും അപകടാവസ്ഥയിലായി. 2018ലെ പ്രളയകാലത്തും ഇവിടെ റോഡ് ഇടിഞ്ഞിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]