
വീണ്ടും ഇരച്ചെത്തുന്നു..; മഴക്കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന ഇരച്ചിൽപാറ വെള്ളച്ചാട്ടം വീണ്ടും സജീവമായി
മൂന്നാർ ∙ മഴക്കാലത്തു മാത്രം പ്രത്യക്ഷപ്പെടുന്ന ഇരവികുളം ദേശീയോദ്യാനത്തിൽ പെട്ട രാജമലയിലെ ഇരച്ചിൽപാറ വെള്ളച്ചാട്ടം വീണ്ടും സജീവമായി.
പ്രവേശനകവാടമായ അഞ്ചാംമൈലിൽ നിന്നു രാജമലയിലേക്കുള്ള പാതയിലാണ് 1000 അടി ഉയരത്തിൽ നിന്നുള്ള ഈ വെള്ളച്ചാട്ടം. 8842 അടി ഉയരത്തിലുള്ള ആനമുടി കൊടുമുടിയുടെ താഴ്ഭാഗത്തുള്ള ചിന്നാന മുടിയിലെ ചോലയിൽ നിന്നുള്ള വെള്ളമാണു പാറക്കെട്ടുകൾ വഴി ഒഴുകി താഴേക്കു പതിക്കുന്നത്. രാജമലയ്ക്കുള്ള പ്രധാന പാതയോരത്തെ വെള്ളച്ചാട്ടം അടുത്തു കണ്ടാസ്വാദിക്കുന്നതിനായി സഞ്ചാരികളുമായെത്തുന്ന വനംവകുപ്പ് വാഹനങ്ങൾ ഇവിടെ നിർത്തി സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. മഴക്കാലം അവസാനിക്കുന്നതോടെ വെള്ളച്ചാട്ടവും അപ്രത്യക്ഷമാകും. മൂന്നാറിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്.
ലക്കം, നയമക്കാട്, ആറ്റുകാട്, പെരിയകനാൽ, വിരിപാറ എന്നിവയാണു മൂന്നാറിലെ മറ്റു വെള്ളച്ചാട്ടങ്ങൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]