
കെഎസ്ആർടിസിയുടെ കെട്ടിടം മാലിന്യം തള്ളൽ കേന്ദ്രമാക്കി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
മൂന്നാർ ∙ ദേവികുളത്ത് ഉപേക്ഷിക്കപ്പെട്ട കെഎസ്ആർടിസി വക കെട്ടിടം മാലിന്യം തള്ളൽ കേന്ദ്രമാക്കി. പഞ്ചായത്തിലെ മാലിന്യ സംഭരണ തൊഴിലാളികൾ താലൂക്കാസ്ഥാനമായ ദേവികുളം മേഖലയിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ചാക്കുകളിൽ കെട്ടി പഴയ ഓപ്പറേറ്റിങ് സെന്ററായി പ്രവർത്തിച്ചിരുന്ന കെഎസ്ആർടിസി വക കെട്ടിടത്തിൽ തള്ളിയിരിക്കുന്നത്.സർക്കാർ പഞ്ചായത്തുതലത്തിൽ സമ്പൂർണ മാലിന്യ നിർമാർജന പദ്ധതി ഊർജിതമായി നടത്തുന്ന അവസരത്തിലാണ് താലൂക്കാസ്ഥാനമായ ദേവികുളത്ത് ആർഡിഒ ഓഫിസിന്റെ തൊട്ടു മുൻപിലായി ടൺ കണക്കിന് മാലിന്യങ്ങൾ ചാക്കിൽ കെട്ടി തള്ളിയിരിക്കുന്നത്. വിവിധ ഓഫിസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ, ആർഡിഒ ഓഫിസ് എന്നിവയുടെ സമീപത്താണ് ഇത്തരത്തിൽ മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. മാലിന്യം നിറച്ച ചാക്കുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധി പരാതികൾ നൽകിയിട്ടും ഒരു നടപടിയില്ല.