
ഇടുക്കി ജില്ലയിൽ ഇന്ന് (30-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത
കട്ടപ്പന കമ്പോളം
ഏലം: 2700-2800
കുരുമുളക്: 688
കാപ്പിക്കുരു(റോബസ്റ്റ): 267
കാപ്പി പരിപ്പ്(റോബസ്റ്റ): 460
കൊട്ടപ്പാക്ക്: 225
മഞ്ഞൾ: 210
ചുക്ക്: 225
ഗ്രാമ്പൂ: 750
ജാതിക്ക: 340
ജാതിപത്രി: 1850-2400
ജില്ലാ സിലക്ഷൻ ചെസ് ചാംപ്യൻഷിപ് ഏപ്രിൽ ആറിന്
കട്ടപ്പന ∙ സംസ്ഥാന സ്പോർട്സ് കൗൺസിലും സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റിയും ചേർന്ന് നടത്തുന്ന അണ്ടർ 11, അണ്ടർ 9 ഓപ്പൺ ആൻഡ് ഗേൾസ് ചെസ് ജില്ലാ സിലക്ഷൻ ചെസ് ചാംപ്യൻഷിപ് ഏപ്രിൽ ആറിന് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ കോംപറ്റീറ്റർ പിഎസ് സി പരീക്ഷാ പരിശീലന കേന്ദ്രത്തിൽ നടക്കും.
2014 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്ക് അണ്ടർ 11 കാറ്റഗറിയിലും 2016 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ചവർക്ക് അണ്ടർ 9 കാറ്റഗറിയിലും പങ്കെടുക്കാം. ഓരോ വിഭാഗത്തിലും ആദ്യ രണ്ടു സ്ഥാനം നേടുന്നവർ അതതു കാറ്റഗറിയിൽ സംസ്ഥാന ചാംപ്യൻഷിപ്പിലേക്ക് ജില്ലയിൽ നിന്ന് യോഗ്യത നേടും. പങ്കെടുക്കുന്ന എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റ് ലഭിക്കും. താൽപര്യമുള്ളവർ ഏപ്രിൽ മൂന്നിന് മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ: 9961240068, 9645672111.
ഇന്നും നികുതി അടയ്ക്കാം
കുമളി ∙ അവധി ദിനമാണെങ്കിലും കുമളി പഞ്ചായത്ത് ഓഫിസിൽ ഇന്നും നികുതി അടയ്ക്കാൻ സൗകര്യം. സാധാരണ പ്രവർത്തി ദിനം പോലെ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഈ സൗകര്യം ഉണ്ടാകുമെന്ന് സെക്രട്ടറി ആർ.അശോക് കുമാർ പറഞ്ഞു.
അപേക്ഷ ക്ഷണിച്ചു
മൂന്നാർ ∙ വനിത ശിശു വികസന വകുപ്പിനു കീഴിൽ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന കാവൽ പ്ലസ് പദ്ധതിയിലേക്ക് കോ–ഓർഡിനേറ്റർ (എംഎസ്ഡബ്ല്യു), കേസ് വർക്കർ (എംഎസ്ഡബ്ല്യൂ ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഓർഡിനേറ്റർ തസ്തികയിൽ കുട്ടികളുടെ സംരക്ഷണ മേഖലയിൽ 3 മുതൽ 5 വർഷം വരെയും, കേസ് വർക്കർ തസ്തികയിൽ 1 വർഷവും സമാന മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഏപ്രിൽ 14ന് മുൻപ് ലഭിക്കേണ്ടതാണ്. [email protected], 9447764226.