അടിമാലി ∙ 4 പതിറ്റാണ്ടിലേറെ കാലത്തെ സേവനത്തിനു ശേഷം മാങ്കുളം ബ്രാഞ്ച് പോസ്റ്റ് ഓഫിസ് നിന്ന് പടിയിറങ്ങി പോസ്റ്റ് മിസ്ട്രസ് വത്സമ്മ ജോസഫ്. 1984ൽ പരാധീനതകളോടു പടവെട്ടി തുടങ്ങിയ 41 വർഷത്തെ സേവനത്തിൽ നിന്ന് കഴിഞ്ഞ 19ന് പടിയിറങ്ങിയപ്പോൾ ഏറെ സന്തോഷവും ചാരിതാർഥ്യവും വത്സമ്മയുടെ വാക്കുകളിൽ നിറയുന്നു.
ഗതാഗത– വാർത്താ വിനിമയ രംഗത്ത് പിന്നാക്കം നിന്നിരുന്ന മാങ്കുളത്തെ ജനങ്ങൾക്ക് പുറം ലോകവുമായുള്ള ആശയ വിനിമയത്തിനുള്ള ഏക ഉപാധി പോസ്റ്റോഫിസ് ആയിരുന്നു.
കാൽവരി മൗണ്ട് സ്വദേശിയായ വത്സമ്മ 1982 ൽ മാങ്കുളം ചെമ്മരപ്പിള്ളി ജോസഫുമായുള്ള വിവാഹത്തോടെയാണ് മാങ്കുളത്ത് എത്തിയത്.
1984 ൽ 24 വയസ്സുള്ളപ്പോഴാണ് ബ്രാഞ്ച് പോസ്റ്റ് മിസ്ട്രസ് ആയി കട്ടപ്പന എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചത്. മാങ്കുളത്തേക്ക് വാഹന ഗതാഗതം ദുരിത പൂർണമായതിനാൽ ചിത്തിരപുരം പോസ്റ്റ് ഓഫിസിൽ നിന്ന് തപാൽ ഉരുപ്പടികൾ കല്ലാറിൽ നിന്ന് കാൽനട
യാത്രയിലൂടെയായിരുന്നു മാങ്കുളത്ത് എത്തിച്ചിരുന്നത്. ഇതോടൊപ്പം കത്തുകൾ വിതരണത്തിനും ഏറെ പ്രതിസന്ധികളുണ്ടായിരുന്നു.
എങ്കിലും പരിമിതികൾക്കിടയിലും ആക്ഷേപവും പരാതികളും ഇല്ലാതെ മാങ്കുളം പോസ്റ്റ് ഓഫിസിൽ നിന്ന് 41 വർഷത്തെ സേവനം പൂർത്തിയാക്കാൻ കഴിഞ്ഞത് അഭിമാന നേട്ടമായാണ് വത്സമ്മ കരുതുന്നത്.
3 മക്കളുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

