മൂലമറ്റം∙ അശോക കവലയിലെ കലുങ്ക് നിർമാണം പുനരാരംഭിക്കണമെന്ന ആവശ്യമുയരുന്നു. അശോക–മൂലമറ്റം റോഡ് ബിഎംബിസി നിലവാരത്തിൽ പണിയുന്നതിന്റെ ഭാഗമായി അശോക കവലയിലെ റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് കലുങ്ക് പൊളിച്ചത്.
ഇപ്പോൾ ഇവിടെ ഒറ്റവരിയായാണ് ഗതാഗതം. കലുങ്കുപൊളിച്ചശേഷമാണ് സമീപത്തെ 11 കെവി പോസ്റ്റ് ശ്രദ്ധയിൽപെട്ടത്. ഇതോടെ ജോലി ഇവിടെ നിർത്തി.
ഇനി ഇതു മാറ്റിയാൽ മാത്രമേ ഇവിടെ കലുങ്ക് നിർമാണം നടത്താൻ കഴിയുകയുള്ളൂ എന്നാണ് പറയുന്നത്.
ഇതിനായി നടപടി എടുക്കാതെ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി നിർമാണ ജോലികൾ നിർത്തിയിരിക്കുകയാണ്. ഇപ്പോൾ കലുങ്ക് പാതി പൊളിച്ചിട്ടിരിക്കുന്നതിനാൽ ശക്തമായ മഴയെത്തിയാൽ കലുങ്ക് തകരുന്ന സ്ഥിതിയിലാണ്. കൂടാതെ, ഇവിടെ അപകടസാധ്യതയുമുണ്ട്.
അതിനാൽ കലുങ്ക് നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

