മൂന്നാർ ∙ മരത്തിനു മുകളിൽ വളർന്നുനിൽക്കുന്ന ഏലച്ചെടി കൗതുക കാഴ്ചയാകുന്നു. അമ്പഴച്ചാൽ സ്വദേശി നിരവത്തു കണ്ടത്തിൽ എൻ.ഐ.റോയിയുടെ മാങ്ങാപ്പാറയിലുള്ള പറമ്പിലാണ് ഒന്നര വർഷം പ്രായമായ ഏലച്ചെടി മരത്തിനു മുകളിൽ വളർന്നു നിൽക്കുന്നത്. വരിച്ചിൽ എന്ന മരത്തിന്റെ 50 അടി ഉയരത്തിലാണ് ഞള്ളാനി ഇനത്തിൽപെട്ട
ഏലച്ചെടി വളർന്നു നിൽക്കുന്നത്. പക്ഷികളോ മറ്റു ജീവികളോ ഏലയ്ക്ക കൊണ്ടുപോയി ഇട്ടതിൽനിന്നു കിളിർത്തതാകാമെന്നാണ് റോയി പറയുന്നത്. പറമ്പിലെ മറ്റ് ഏലച്ചെടികൾക്ക് മരുന്നും മറ്റും അടിക്കുന്ന കൂട്ടത്തിൽ മരത്തിനു മുകളിൽ വളർന്നുനിൽക്കുന്ന ഏലത്തിനും കർഷകൻ മരുന്നടിക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]