തൊടുപുഴ ∙ ജലവിഭവ വകുപ്പ് മന്ത്രിയുടെ ജില്ലയിൽ വകുപ്പിന്റെ ഏക റെസ്റ്റ് ഹൗസ് പൊതുമരാമത്ത് വകുപ്പിന്റെ മാതൃകയിൽ വാടക ഈടാക്കി സഞ്ചാരികൾക്ക് നൽകാൻ തയാറാകുന്നില്ലെന്ന് പരാതി. ജില്ലയിലെ മുട്ടത്തെ എംവിഐപിയുടെ ഓഫിസിന് സമീപത്തുള്ള റെസ്റ്റ് ഹൗസ് തുറന്നു നൽകിയാൽ വിനോദസഞ്ചാരികളടക്കം ഒട്ടേറെ ആളുകൾക്ക്് പ്രയോജനം ലഭിക്കും. വിപുലമായ സൗകര്യത്തിൽ മുറികളാണിവിടെയുള്ളത്. മന്ത്രിമാർക്കും എംഎൽഎമാർക്കും മാത്രമേ ഇപ്പോ നൽകാറുള്ളൂ.
സിനിമാ ചിത്രീകരണവേളകളിൽ സിനിമാക്കാർക്ക് മുറി വാടകയ്ക്ക് നൽകാറുണ്ട്. മലങ്കര ഡാമും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളും സന്ദർശിക്കാൻ എത്തുന്നവർക്ക് ഇത് തുറന്നുനൽകിയാൽ ഏറെ ഉപകാരമാകും.
കൂടാതെ എംവിഐപിക്ക് നല്ല വരുമാനവും ലഭിക്കും. 3 മുറികളും 2 വലിയ ഹാളും ശുചിമുറികളും അടുക്കളയും ഉൾപ്പെടെയുള്ള വലിയ കെട്ടിടമാണ് ഇപ്പോൾ വെറുതേ അടഞ്ഞുകിടക്കുന്നത്. പൊതുമരാമത്തിന്റെ കീഴിലുള്ള റെസ്റ്റ് ഹൗസുകൾ ജനസൗഹൃദമാക്കി പീപ്പിൾസ് റെസ്റ്റ് ഹൗസുകളാക്കി മാറ്റിയിരുന്നു.
ഇത്തരം റെസ്റ്റ് ഹൗസുകൾ മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നവർക്ക് ചെറിയ നിരക്കിൽ ലഭ്യമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]