അടിമാലി ∙ പഴമ്പിള്ളിച്ചാൽ മേഖലയിലെ കൃഷിയിടങ്ങളിലും ഒഴുവത്തടം, നെടുമ്പാറ, ഞണ്ടാല എന്നിവിടങ്ങളിലും കാട്ടാന ശല്യം രൂക്ഷം. കാട്ടാനകൾ പുലർച്ചെ വരെ കൃഷിയിടത്തിൽ തങ്ങി വിളകൾ നശിപ്പിക്കുകയാണ്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസ് അധികൃതർക്ക് പരാതി നൽകിയെങ്കിലും ആനകളെ വനത്തിലേക്ക് തുരത്താൻ നടപടി ഉണ്ടായിട്ടില്ല.കുളമാൻകുഴി, പാട്ടയിടുമ്പ്, കമ്പിലൈൻ പ്രദേശത്തുനിന്ന് ആർആർടി സംഘവും നാട്ടുകാരും ചേർന്ന് ഒരു മാസം മുൻപ് വനത്തിലേക്ക് കടത്തി വിട്ട
ഒറ്റക്കൊമ്പനാണ് കൂടുതൽ അപകടകാരിയായി ഇവിടെ എത്തിയിരിക്കുന്നത്.
ഒരാഴ്ച മുൻപ് അടിമാലി പഞ്ചായത്ത് അംഗം കെ.ജെ.ബാബുവിന്റെ നേതൃത്വത്തിൽ കൃഷിക്കാരുടെ സംഘം ആനകളെ തുരത്താൻ എത്തിയെങ്കിലും ഇവരെ കാട്ടാനക്കൂട്ടം വിരട്ടിയോടിച്ചു. ബാബുവിന്റെ കാൽ വിരലിനു പരുക്കേറ്റു.വിളവെടുപ്പിന് പാകമായി വരുന്ന വാഴക്കുലകൾ, തെങ്ങ്, കമുക്, ഏലം തുടങ്ങിയവയാണ് കാട്ടാനക്കൂട്ടം തകർക്കുന്നത്.
ഗത്യന്തരമില്ലാതെ കർഷകർ വാഴ കൃഷികൾ വെട്ടിമാറ്റുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]