മൂന്നാർ∙ ഹിച്ച്–ഹൈക്കിങ്ങിലൂടെ (പണമില്ലാതെ യാത്ര) ഇന്ത്യ കാണാൻ കർണാടകയിൽനിന്നു തിരിച്ച 2 യുവാക്കൾ യാത്രാമധ്യേ മൂന്നാറിലുമെത്തി. കർണാടകത്തിലെ റായ്ച്ചൂർ ദേവ ദുർഗ സ്വദേശി മുരളി കൃഷ്ണ (22), സുഹൃത്ത് കൊപ്പള കുഷ്പജി സ്വദേശി ദുർഗേഷ് കുന്ദോജി (22) എന്നിവരാണ് കഴിഞ്ഞ ദിവസം മൂന്നാറിലെത്തിയത്.
‘വിത്തൗട്ട് മണി ഓൾ ഇന്ത്യ ട്രാവൽ’ എന്ന് പേരിട്ടിരിക്കുന്ന ഇവരുടെ യാത്ര കഴിഞ്ഞ ജൂൺ 1നാണ് സ്വദേശത്തുനിന്നാരംഭിച്ചത്.
രാജ്യത്തെ മുഴുവൻ ജില്ലകളിലും 3 വർഷം കൊണ്ടു യാത്ര ചെയ്യുകയാണ് ലക്ഷ്യം. ബിരുദധാരികളായ ഇരുവരും പഠനശേഷം കുറച്ചുനാൾ ജോലി ചെയ്തിരുന്നു.
ഇതിനു ശേഷമാണ് സഞ്ചാരത്തിനിറങ്ങിയത്. പണമില്ലാത്തതിനാൽ ദീർഘദൂരം നടന്നും ആരെങ്കിലും വാഹനത്തിൽ ലിഫ്റ്റ് നൽകിയാൽ അതിലുമാണ് യാത്ര.
സുമനസ്സുകൾ വാങ്ങി നൽകുന്ന ഭക്ഷണം കഴിക്കും. ആരും സഹായിച്ചില്ലെങ്കിൽ ആഴ്ചയിൽ രണ്ടു ദിവസം ഹോട്ടലുകളിലും മറ്റും ജോലി ചെയ്ത് ലഭിക്കുന്ന പണം കൊണ്ട് ബാക്കിയുള്ള ദിവസത്തെ ചെലവ് നടത്തും.
ഓരോ സ്ഥലത്തുമെത്തുമ്പോൾ അവിചാരിതമായി കണ്ടെത്തുന്ന, യാത്രകളെ സ്നേഹിക്കുന്നവർ ചങ്ങാത്തം കൂടുകയും അത്യാവശ്യം വേണ്ട സഹായങ്ങൾ നൽകുകയും ചെയ്യാറുണ്ടെന്ന് ഇരുവരും പറയുന്നു.
ക്ഷേത്രങ്ങൾ, പെട്രോൾ പമ്പുകൾ തുടങ്ങിയ സുരക്ഷിത സ്ഥലങ്ങളിൽ ടെന്റുകൾ സ്ഥാപിച്ച് രാത്രി വിശ്രമിച്ച ശേഷമാണ് യാത്രകൾ തുടരുന്നത്.
മൂന്നാറിലെത്തിയ ഇരുവർക്കും ട്രാവൽ ഗൈഡായ ആൻസിൽ കൊറയ സഹായങ്ങൾ ചെയ്ത്തുനൽകി. ഇരുവരും സമീപ ജില്ലകളിലേക്ക് യാത്ര തിരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]