രാജകുമാരി∙ ഭൂപതിവ് ചട്ടലംഘനങ്ങളുടെ ക്രമവൽക്കരണത്തിനായി ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കുന്നതിന് സാങ്കേതിക തടസ്സങ്ങളെന്ന് പരാതി. കഴിഞ്ഞ ദിവസങ്ങളിൽ പോർട്ടലിൽ അപേക്ഷ സമർപ്പിക്കാനെത്തിയവർ അക്ഷയ സെന്ററുകളിലും ഓൺലൈൻ അപേക്ഷാ കേന്ദ്രങ്ങളിലും മണിക്കൂറുകളോളം ചെലവഴിക്കേണ്ടി വന്നു.
എന്നാൽ ആദ്യ ദിവസങ്ങളിൽ ഒരാൾക്കു പോലും അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞില്ല. എൻഐസി തയാറാക്കിയ ഓൺലൈൻ മാെഡ്യൂളിൽ അപേക്ഷ സമർപ്പിക്കാനായി ഭൂസംബന്ധമായ നിരവധി രേഖകളും അനുബന്ധ വിവരങ്ങളും ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ ഇതെല്ലാം നൽകിയാലും അപേക്ഷാ സമർപ്പണം പൂർത്തിയാക്കുന്നതിൽ തടസ്സം നേരിടുന്നു.
അപേക്ഷ സമർപ്പിക്കുന്നതിന് ലളിതമായി നടപടിക്രമങ്ങളായിരിക്കുമെന്ന അധികൃതരുടെ വാഗ്ദാനം പാഴ്വാക്കായെന്നും റവന്യു ഓഫിസുകളിൽ ഇതിനായി ഹെൽപ് ഡെസ്ക് പ്രവർത്തനമാരംഭിക്കണമെന്നുമാണ് അപേക്ഷകരുടെ ആവശ്യം. കഴിഞ്ഞ 23ന് അപേക്ഷകൾ സമർപ്പിക്കാനുള്ള ക്ലാർക്ക് പോർട്ടൽ പ്രവർത്തന സജ്ജമാകുമെന്നായിരുന്നു സർക്കാരിന്റെ അറിയിപ്പ്.
എന്നാൽ ഒരു ദിവസം കഴിഞ്ഞാണ് ഇൗ വെബ്സൈറ്റിൽ പ്രവേശിക്കാൻ പോലും കഴിഞ്ഞത്. 19 MINUTES AGO
19 MINUTES AGO
35 MINUTES AGO
‘തിരക്കിട്ട് അപേക്ഷ നൽകരുത്’
തരം മാറ്റൽ അല്ല, പട്ടയ ഭൂമി ഉപയോഗിക്കുന്ന ഏതാവശ്യമാണോ അത് മാത്രം ക്രമവൽക്കരിക്കുന്നതാണ് സർക്കാർ കാെണ്ടുവന്ന ചട്ടത്തിന്റെ ലക്ഷ്യമെന്നും മറ്റാവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കുന്നതിൽ തടസ്സങ്ങളുണ്ടെന്നും അതിജീവന പോരാട്ട
വേദി ചെയർമാൻ റസാഖ് ചൂരവേലിൽ പറഞ്ഞു.
അപേക്ഷ സമർപ്പിക്കാൻ ഒരു വർഷം കാലാവധിയുള്ളതിനാൽ തിരക്കിട്ട് ആരും അപേക്ഷ നൽകരുത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഴ ഈടാക്കാതെ എല്ലാ ചട്ടലംഘനങ്ങളും ക്രമവൽക്കരിച്ചു നൽകാമെന്ന് പ്രതിപക്ഷ നേതാക്കൾ വിവിധ കർഷക– സംഘടനാ ഭാരവാഹികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും റസാഖ് ചൂരവേലിൽ പറഞ്ഞു.
അപേക്ഷ സമർപ്പിക്കുന്നില്ലെന്ന തീരുമാനത്തിൽ സംരംഭകർ
യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഴയീടാക്കാതെയും ലളിതമായ നടപടിക്രമങ്ങളിലൂടെയും പട്ടയ വ്യവസ്ഥകളുടെ ലംഘനം ക്രമവൽക്കരിച്ച് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പല തവണ പ്രഖ്യാപിച്ചിരുന്നു.
ഇൗ സാഹചര്യത്തിൽ 2 മാസംകൂടി കഴിഞ്ഞ് അപേക്ഷ സമർപ്പിക്കാമെന്ന തീരുമാനത്തിലാണ് ജില്ലയിലെ നിരവധി സംരംഭകർ.
കെട്ടിട നമ്പർ ലഭിക്കാത്തതിനാൽ സംരംഭങ്ങൾ തുടങ്ങാനാകാത്തവരും ബാങ്ക് വായ്പ ലഭിക്കാത്തവരുമെല്ലാം ഇതിലുൾപ്പെടുന്നു.
വർഷങ്ങളോളം കാത്തിരുന്ന ശേഷമാണ് ചട്ടലംഘനങ്ങളുടെ ക്രമവൽക്കരണം യാഥാർഥ്യമായത്. ഇനി 2 മാസം കൂടി കാത്തിരിക്കാൻ തയാറാണെന്നാണ് ഇവരുടെ പക്ഷം.
എന്നാൽ ക്രമവൽക്കരണവുമായി ബന്ധപ്പെട്ട് യുഡിഎഫും ചില കർഷക സംഘടനകളും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

