ആനക്കയം ∙ ആലക്കോട് പഞ്ചായത്തിലെ ആനക്കയം, തലയനാട്, അഞ്ചിരി പ്രദേശങ്ങളിൽ നിന്ന് കുടയത്തൂർ, മുട്ടം മേഖലയിലേക്കു കടന്നുപോകാനുള്ള കോളപ്ര പാലം ഭാരവാഹനങ്ങൾ ഓടി തകർച്ചയുടെ വക്കിലെന്ന് പരാതി. മലങ്കര ജലാശയത്തിലെ പാലത്തിൽ വിള്ളൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ ഇന്നലെ രാവിലെ കല്ല് കയറ്റി വന്ന ലോറി തടഞ്ഞു.
പതിറ്റാണ്ടുകൾ മുൻപ് പാലം തുറന്നുകൊടുത്ത ഘട്ടത്തിൽ പാലത്തിലൂടെ അഞ്ചു ടണ്ണിൽ കൂടുതൽ ഭാരം കയറ്റിയ വാഹനങ്ങൾ കടത്തിവിടരുതെന്ന് അന്നത്തെ ചീഫ് എൻജിനീയർ അറിയിച്ചിരുന്നു.
അത് പ്രകാരം, പാലത്തിന് ഇരുവശവും വലിയ വാഹനങ്ങളെ നിയന്ത്രിക്കാനുള്ള ആർച്ച് സ്ഥാപിക്കുകയും ഇരുവശത്തും സൂചന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ അറിയിപ്പെല്ലാം കാറ്റിൽപറത്തി നാളുകളായി ടിപ്പർ ലോറികൾ അമിത ഭാരം കയറ്റി പാലത്തിലൂടെ പോകുന്നുണ്ട്. അതോടെ പാലത്തിനു കുലുക്കം ഉണ്ടാകുകയും, ഇപ്പോൾ പല ഭാഗങ്ങളിലും ചെറിയ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു.
ഇതു തുടർന്നാൽ പാലം പൂർണമായും തകരാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
തുടർന്നാണ് ഇന്നലെ പ്രദേശവാസികൾ പാലത്തിൽ പ്രതിഷേധിച്ചത്. സമരത്തിന് വാർഡ് അംഗം ഫ്രാൻസിസ് പടിഞ്ഞാറേടത്ത്, സുബിൻ പഴയിടം, ലിയോ ചന്ദ്രൻകുന്നേൽ എന്നിവർ നേതൃത്വം നൽകി.
പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാർക്കും ചീഫ് എൻജിനീയർ– എംവിഐപി, പൊലീസ്, എംവിഡി അധികൃതർക്ക് പരാതി നൽകുമെന്നും പ്രതിഷേധക്കാർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

