കട്ടപ്പന ∙ പതിവ് ജീവിത രീതികളിൽനിന്ന് വ്യത്യസ്തമായി ആ 30 പേർ രാമക്കൽമേട് വിനോദ സഞ്ചാര കേന്ദ്രത്തിൽ നൃത്തംവച്ചു. പുതുതലമുറയിലെ കുട്ടികൾക്കൊപ്പം നർമംപങ്കുവച്ച് മനസ്സുനിറഞ്ഞു ചിരിച്ചു.
പുത്തൻ കാഴ്ചകൾ അവരുടെ കണ്ണുകൾക്കും മനസ്സിനും കുളിർമയേകി. ആട്ടവും പാട്ടും കളിചിരികളുമായുള്ള ഒരുദിനം ജീവിതസായാഹ്നത്തിൽ അവർക്ക് മറക്കാനാകാത്ത നിമിഷങ്ങളായി. ലബ്ബക്കട
ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി ഇരട്ടയാർ അൽഫോൻസ ഭവനിലെ അന്തേവാസികൾക്കായി സംഘടിപ്പിച്ച ഉല്ലാസയാത്രയാണ് വ്യത്യസ്തമായത്.
ഒറ്റപ്പെടൽ അനുഭവിക്കുന്ന വയോജനങ്ങളെ ചേർത്തുനിർത്തുക, അധ്വാനശേഷി കുറയുമ്പോൾ മനുഷ്യരെ വലിച്ചെറിയുന്ന സംസ്കാരത്തിനെതിരെ പോരാടുക, വയോജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കാത്ത മക്കൾക്കും പേരക്കുട്ടികൾക്കുമെതിരെ നിയമപരമായി നീങ്ങാനുള്ള ശേഷി കൈവരിക്കുക, അവരുടെ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പ്രിൻസിപ്പൽ വി.ജോൺസൻ പരിപാടി ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ.ജോൺസൻ മുണ്ടിയത്ത്, വൈസ് പ്രിൻസിപ്പൽ ഫാ.പ്രിൻസ് തോമസ്, ബർസാർ ഫാ.ചാൾസ് തോപ്പിൽ, പ്രോഗ്രാം ഓഫിസർമാരായ ടിജി ടോം, സോണിയ ജയിംസ് എന്നിവർ പ്രസംഗിച്ചു.
പ്രോഗ്രാം ഓഫിസർമാരായ മോനിഷ സി.വിജയൻ, രാഹുൽ ജോർജ്, വിഷ്ണു സജൻ എന്നിവർ നേതൃത്വം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]